ADVERTISEMENT

മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായ മീര ജാസ്മിനൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനെ തെറ്റായി വ്യാഖ്യാനിച്ച് വാർത്തയാക്കിയവർക്കെതിരെ സംവിധായകൻ അരുൺ ഗോപി. ‘എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് ?’ എന്ന് ചോദിച്ചാണ് അരുൺ തന്റെ രോഷം പ്രകടിപ്പിച്ചത്. 

 

അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകൾ ഇപ്രകാരമാണ്. 

 

നമസ്കാരം 

എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാവർക്കും    ജീവിക്കണം ഇല്ലാകഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത്!! ഇത്തരം ഓൺലൈൻ സൈറ്റുകളിൽ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അർത്ഥം അറിയാൻ പാടില്ല എന്നൊരു നിർബന്ധം കൊണ്ടുനടക്കരുത്..!! ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേർത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും!! കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല!! സൗഹൃദങ്ങൾ പറന്നുയരട്ടെ!! പെൺകുട്ടികൾ പറന്നു ഉയരുന്ന നാടാണിത്!! “ഉയരെ” അങ്ങനെ ഉയരട്ടെ!! 

 

കഴിഞ്ഞ ദിവസമാണ് നടി മീര ജാസ്മിനൊപ്പമുള്ള ചിത്രങ്ങൾ അരുൺ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. മീര ജാസ്മിൻ തിരിച്ചു വരുന്നു എന്നൊക്കെ പറഞ്ഞ് പല ഒാൺലൈൻ മാധ്യമങ്ങളും അതു വാർത്തയാക്കി. ചിലരാകട്ടെ മീര തടി കുറഞ്ഞ് സുന്ദരിയായെന്നും പറഞ്ഞു. എന്നാൽ മറ്റു ചിലർ അശ്ലീല സ്വഭാവമുള്ള വാർത്തകൾ അതെക്കുറിച്ച് കൊടുത്തിരിന്നു. ഇതാണ് അരുൺ ഗോപിയെ ക്ഷുഭിതനാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com