‘പ്രിയ’ത്തിലെ ചാക്കോച്ചന്റെ പ്രിയ നായിക ഇവിടെയുണ്ട് !
Mail This Article
മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാത്ത നായികമാരിലൊരാളാണ് ദീപ നായർ. സൂപ്പർഹിറ്റായ പ്രിയം എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായി പ്രേക്ഷക ഹൃദയം കീഴടക്കിയ ദീപ വിവാഹത്തോടെയാണ് സിനിമ വിട്ടത്. മാധ്യമങ്ങളിൽ നിന്നും അകലം പാലിച്ച താരത്തെക്കുറിച്ച് കൂടുതലൊന്നും ആർക്കും അറിയുമായിരുന്നില്ല.
ഇപ്പോഴിതാ ദീപയുടെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മക്കളോടും ഭർത്താവിനോടും ഒപ്പം നിൽക്കുന്ന കുടുംബചിത്രങ്ങളാണ് പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചത്. ഒറ്റ സിനിമയിലൂടെ മലയാളികളെ കയ്യിലെടുത്ത നായികയെ പ്രേക്ഷകർ മറന്നിട്ടില്ല എന്നതിന് തെളിവായി ഇൗ പ്രതികരണം.
തിരുവനന്തപുരം സ്വദേശിയായ ദീപ പഠനത്തിനിടെയാണ് പ്രിയത്തിൽ നായികയായത്. പിന്നീടും പഠനത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സോഫ്റ്റ് വെയർ എൻജിനീയർ ആണ് ദീപ. പഠനം കഴിയും മുമ്പേ ഇന്‍ഫോസിസില്‍ ജോലി കിട്ടി. ഓസ്ട്രേലിയയിലെ മെൽബണിൽ ആണ് ദീപ കുടുംബത്തോടൊപ്പം താമസിക്കുന്നത്.