ചന്ദ്രനിലെ ജലസാന്നിധ്യത്തിലേക്കു കണ്ണയച്ചുകൊണ്ട് ഇന്ത്യയുടെ ചന്ദ്രയാനും ചൈനയുടെ ചാങ്‌ഇയുമെല്ലാം പറന്നുയർന്നതു നാം കണ്ടിരുന്നു. അന്ന് റഷ്യയും മടിച്ചു നിന്നില്ല. 2023 ഓഗസ്റ്റ് 10ന് റഷ്യയുടെ ലൂണ 25 പേടകം ആകാശത്തേക്കു കുതിച്ചുയർന്നത് അമ്പിളിമാമനെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യത്തെ പേടകം തങ്ങളുടേതാകണം എന്ന ലക്ഷ്യത്തോടെയായിരുന്നു ആ യാത്ര. അതേവർഷം ഓഗസ്റ്റ് 23ന് ഇന്ത്യയുടെ ചന്ദ്രയാൻ–2 ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാൻ തയാറെടുക്കുന്നതിനിടെയായിരുന്നു ഈ റഷ്യൻ ധൃതിയെന്നും ഓർക്കണം. റഷ്യയിലെ വോസ്റ്റോക്നി (Vostochny) കോസ്മോഡ്രോമിൽ നിന്നായിരുന്നു ലൂണ 25ന്റെ യാത്ര. ബഹിരാകാശ പേടകങ്ങൾ ലോഞ്ച് ചെയ്യുന്നതിനു വേണ്ടി തയാറാക്കിയ പ്രത്യേക കേന്ദ്രമാണ് കോസ്മോഡ്രോം. റോക്കറ്റ് ലോഞ്ച് പാഡ്, കൺട്രോൾ സെന്റർ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയായിരിക്കും ഇതിന്റെ പ്രവർത്തനം. റഷ്യ പുതുതായി നിർമിച്ച കോസ്മോഡ്രോം ആയിരുന്നു വോസ്‌റ്റോക്‌നി. മുൻ കാലങ്ങളിൽ കസഖ്‌സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്നായിരുന്നു റഷ്യൻ ബഹിരാകാശ പേടകങ്ങൾ വിക്ഷേപിക്കപ്പെട്ടിരുന്നത്.

loading
English Summary:

How did Russia's Luna 25 Mission, Which Aimed to Land on the Moon's South Pole Ahead of India, End in a Crash?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com