ADVERTISEMENT

സിനിമയ്ക്ക് പുറമെ ബിസിനസ്സിലും മലയാളി താരങ്ങൾ കൈകടത്താറുണ്ട്. നടിമാരിൽ പലരും വസ്ത്രമേഖലയായിരിക്കും തിരഞ്ഞെടുക്കുക. കാവ്യ, പൂർണിമ, സരിത ജയസൂര്യ, ആര്യ ഇവരെല്ലാം ഈ മേഖലയില്‍‌ വിജയം നേടിയവരാണ്. ചിലപ്പോൾ താരങ്ങളുടെ ഭാര്യമാരാകാം ഈ രംഗത്തേയ്ക്കു തിരിയുക.  ഇപ്പോഴിതാ നടൻ അജുവിന്റെ ഭാര്യ അഗസ്റ്റീനയും ബിസിനസ്സിലേയ്ക്ക് തിരിയുന്നു. 

അജു വർഗ്ഗീസിന്റെ ഭാര്യയുടെ ബിസിനസ് സംരംഭം

 

Aju Varghese Wife launched Kids Boutique And Salon In Kochi

കുട്ടികള്‍ക്കുവേണ്ടിയുള്ള കിഡ്സ് ബുട്ടീക്കും ഹെയര്‍ സലൂണുമാണ് അഗസ്റ്റീനയും അജുവും ചേർന്ന് തുടങ്ങിയിരിക്കുന്നത്. ഫാഷൻ ഡിസൈനറായിരുന്നു അഗസ്റ്റീനയുടെ പ്രഥമസംരംഭമാണിത്. ലോകമാതൃദിനത്തോട് അനുബന്ധിച്ചായിരുന്നു കടയുടെ തുടക്കം.  

aju-wife-shop-1
aju-wife-shop-3
aju-wife-shop-2
aju-wife-shop-4
aju-wife-shop-5

 

ടൂല ലൂല എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തിന് ഉദ്ഘാടകരായി എത്തിയത് സൂപ്പർതാരങ്ങളല്ല. വിശിഷ്ടാതിഥികള്‍ക്ക് പകരം അജു വര്‍ഗീസിന്റെ നാല് മക്കളും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സിനിമാ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതര്‍ ആയിരുന്നു.

 

ആസിഫ് അലിയും കുടുംബവും, മംമ്ത മോഹൻദാസ്, അർജുൻ അശോകൻ,നിരഞ്ജന അനൂപ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിനായി എത്തിയിരുന്നു. മംമ്ത മോഹന്‍ദാസായിരുന്നു ആദ്യവില്‍പ്പന.

 

സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ ഭാര്യ സൈറ റഹ്മാൻ ആണ് ഷോപ്പിന്റെ ഇന്റീരിയർ ഡിസൈനിങ് നിർവഹിച്ചിരിക്കുന്നത്. കൊച്ചിയിൽ കലൂരിൽ സ്റ്റേഡിയം ലിങ്ക് റോഡിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com