ADVERTISEMENT

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രിനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന കുട്ടിമാമ എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.എം. വിനുവാണ്.

 

ട്രെയിലറിലും പാട്ടിലും കണ്ട പോലെ പട്ടാളത്തിൽ നിന്നും വിരമിച്ച 'തള്ള്' മാമനായ കുട്ടിമാമ അഥവാ ശേഖരൻകുട്ടി മാമയാണ് കേന്ദ്ര കഥാപാത്രം. ശേഖരൻ കുട്ടി എല്ലാവർക്കും കുട്ടിമാമയാണ്. വീട്ടുകാരും നാട്ടുകാരും അയാളെ വിളിക്കുന്നതും അങ്ങനെയാണ്. 

 

കുട്ടിമാമയുടെ ചെറുപ്പ കാലം ധ്യാൻ അവതരിപ്പിക്കുമ്പോൾ സദാ സമയവും തള്ളുമായി നാട്ടുകാരെ വിടാതെ പിടികൂടുന്ന റിട്ടയേർഡ് കുട്ടിമാമയായി ശ്രീനിവാസൻ എത്തുന്നു. കുട്ടിമാമ എന്തായിരുന്നു, ഏതായിരുന്നു, അയാൾ നടത്തുന്ന തള്ളലുകൾക്ക് പിറകിലെ സത്യാവസ്ഥ ഇവയൊക്കെ പുറത്തുവരുന്നത് ധ്യാൻ ചെയ്യുന്ന കഥാപാത്രത്തിലൂടെയാണ്.

 

നാട്ടിൻപുറം പശ്ചാത്തലമായി വരുന്ന സിനിമയിൽ ശ്രീനിയുടെയും ധ്യാനിന്റെയും പ്രകടനം തന്നെയാണ് പ്രധാന ആകർഷണം. മകന്‍റെ അച്ഛൻ, വേഷം, ബാലേട്ടൻ എന്നിങ്ങനെ ഹിറ്റുകൾ തീർത്ത വി.എം വിനുവിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ. 

 

വി.എം വിനുവിന്‍റെ മകൻ വരുൺ വിനു ഛായാഗ്രഹകനായി എത്തുന്ന സിനിമയിൽ അദ്ദേഹത്തിന്‍റെ മകൾ വർഷ വിനു ഗാനവും ആലപിച്ചിട്ടുണ്ട്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാൻ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com