ADVERTISEMENT

രാജ്യം മുഴുവൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ചൂടിൽ ഇരിക്കുമ്പോൾ വൈറലായി സണ്ണി ലിയോണിന്റെ ട്വീറ്റ്. ‘ഞാൻ എത്ര വോട്ടിനു മുന്നേറുന്നു’ എന്നായിരുന്നു സണ്ണിയുടെ ട്വീറ്റ്. എന്തുകൊണ്ടാണ് സണ്ണി ലിയോണിന്റെ പേര് ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത്. 

 

സണ്ണി എന്ന പേര് തിരഞ്ഞെടുപ്പുമായി ബന്ധപ്പെടാൻ ഒരേയൊരു കാരണമേ ഉള്ളൂ. അതേ പേരിൽ ഒരു സ്ഥാനാർഥി ഉണ്ട്. അതും ഒരു സിനിമ താരം. ബിജെപി സ്ഥാനാർഥിയായ സണ്ണി ഡിയോളിന്റെ പേരാണ് പലരും തെറ്റിദ്ധരിച്ച് സണ്ണി ലിയോൺ ആക്കിയത്. ഫലപ്രഖ്യാപനത്തിനു മുമ്പും ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും അബദ്ധങ്ങളും നടന്നിരുന്നു.

 

ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ചാനൽ അവതാരകൻ അർണബ് ഗോസ്വാമിക്കും സണ്ണിയുടെ പേര് ചെറുതായൊന്നു പിഴച്ചു. സണ്ണി ഡിയോൾ എന്നതിന് പകരം സണ്ണി ലിയോണി എന്നാണ് അർണബ് പറഞ്ഞത്. 

 

സംഭവം ചർച്ചയായതോടെ വാർത്ത സണ്ണി ലിയോണിന്റെ കാതിലും എത്തി. ഇതോടെയാണ് ട്വീറ്റുമായി നടി എത്തിയത്.

 

ഭൂരിപക്ഷം എത്ര എന്ന സണ്ണിയുടെ കുസൃതി ചോദ്യത്തിന് താഴെ ആയിരക്കണക്കിന് ആളുകളാണ് പ്രതികരണവുമായി എത്തുന്നത്.

 

ഇതിനിെട പഞ്ചാബിലെ ഗുർദാസ്പൂരിൽ ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ് സണ്ണി ഡിയോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com