ADVERTISEMENT

വാൾട് ഡിസ്നി ഒരുക്കുന്ന ലയൺ കിങ് അടുത്ത മാസം തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ സിംബയ്ക്കും മുഫാസയ്ക്കും ശബ്ദം നൽകുക സൂപ്പർതാരം ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ മകൻ ആര്യൻ ഖാനുമാണ്. ഷാരൂഖ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

 

സിംബയായി ആര്യനെത്തുമ്പോൾ അച്ഛൻ മുഫാസയായി ഷാരൂഖ് എത്തും. പതിനഞ്ചു വർഷങ്ങൾക്കു ശേഷമാണ് ഷാരൂഖും ആര്യനും സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇൻക്രെഡിബിൾസ് എന്ന ഹോളിവുഡ് ചിത്രത്തിനു വേണ്ടിയാണ് ഇതിന് മുമ്പ് ഇവർ ശബ്ദം നൽകിയത്.

 

2016ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്കിന്റെ വിജയത്തിനുശേഷം സംവിധായകന്‍ ജോണ്‍ ഫവ്രോ ഒരുക്കുന്ന ലയൺ കിങ്, ഡിസ്നിയുടെ പ്രോസ്തെറ്റിക് കംപ്യൂട്ടർ ആനിമേറ്റഡ് റീമേക്ക് ആണ്.

 

ഹോളിവുഡിൽ ജയിംസ് ഏൾ ജോൺസ് മുഫാസയ്ക്കു ശബ്ദം കൊടുക്കുമ്പോള്‍ ഡൊണാൾഡ് ഗ്ലോവർ സിംബയായി എത്തും. ചിത്രം ജൂലൈ 19ന് റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com