വെടിയേറ്റ് സണ്ണി ലിയോൺ വീണു; ഭയചകിതരായി നടനും സംവിധായകനും
Mail This Article
സണ്ണി ലിയോണിന്റെ പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നു. തോക്ക് ചൂണ്ടി നില്‍ക്കുന്ന നടന്‍, അയാള്‍ സണ്ണി ലിയോണിന് നേരേ വെടിയുതിര്‍ക്കുന്നു. വെടിയേറ്റ സണ്ണി വീഴുന്നു. അനക്കമില്ലാതെ കിടക്കുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും സണ്ണി എഴുന്നേൽക്കുന്നില്ല.
ഇതോടെ നടനും സംവിധായകനും പരിഭ്രാന്തരായി. ഇതോടെ സെറ്റിലുള്ളവരെല്ലാം സണ്ണിക്ക് ചുറ്റും ഓടിക്കൂടി. അനക്കമില്ലാതെ സണ്ണി കിടന്നത് ക്രൂവിനെ പറ്റിക്കാന്‍ വേണ്ടി മാത്രമായിരുന്നു. വെടിയേറ്റ് വീഴുന്ന വിഡിയോ ആണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ നടി ആദ്യം പങ്കുവച്ചത്.
ഇതോടെ ആരാധകരിലും ഇത് ആശങ്കയുണ്ടാക്കി. വിഡിയോ വൈറലായതോടെ ചെയ്തത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് വെളിപ്പെടുത്തി സണ്ണി തന്നെ രംഗത്തെത്തി. താൻ പറ്റിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി മറ്റൊരു വിഡിയോ നടി പങ്കുവയ്ക്കുകയായിരുന്നു.
ഹൊറർ കോമഡി ചിത്രം കൊക്ക കോളയാണ് റിലീസിനൊരുങ്ങുന്ന സണ്ണിയുടെ പുതിയ ചിത്രം. കൂടാതെ സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം രംഗീലയിലും കേന്ദ്രകഥാപാത്രമായെത്തുന്നു.