ADVERTISEMENT

താരസംഘടനയായ ‘അമ്മ’യില്‍ നിന്നും ഏറെ കാലം മാറിനിന്ന നടൻ ഷമ്മി തിലകന്‍ കഴിഞ്ഞ ദിവസം നടന്ന ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി. പത്ത് വര്‍ഷങ്ങൾക്കു ശേഷമാണ് ‘അമ്മ’ യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് ഷമ്മി പറഞ്ഞു. 

 

‘പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം, അമ്മയ്‌ക്കൊപ്പം. സത്യത്തിനെന്നും ശരശയ്യ മാത്രം… കൃഷ്ണാ നീ എവിടെ..? എവിടെ..? സംഭവാമി യുഗേ യുഗേ..!.’–ഷമ്മി കുറിച്ചു. ജനറല്‍ ബോഡിക്ക് ശേഷം ‘അമ്മ’ അംഗങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ എടുക്കുന്നതിനിടെ നടൻ തന്ന‌െ എടുത്തൊരു സെൽഫിയും കുറിപ്പിനൊപ്പം പങ്കുവച്ചു.

 

നേരത്തെ 2018 ജൂണില്‍ തിലകന്റെ മകനും നടനുമായ ഷമ്മി തിലകൻ, അച്ഛനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ‘അമ്മ’യെ സമീപിച്ചിരുന്നു. 2009–ലാണ് തിലകന്‍ അമ്മയില്‍ നിന്ന് പുറത്തു പോകുന്നത്.  അച്ചടക്ക നടപടിയ്ക്ക് വിശദീകരണം നല്‍കിയില്ലെന്നായിരുന്നു അന്ന് ആരോപിച്ചിരുന്ന കുറ്റം. താരസംഘടനയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന കരാറായ സിനിമകളില്‍ നിന്ന് തിലകനെ ഒഴിവാക്കിയതായും അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അച്ഛനെ പിന്തുണച്ച ഷമ്മി തിലകന്‍ അമ്മയുടെ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതോടെയാണ് ഷമ്മി സംഘടനയുമായി ഒരുമിച്ച് പോകാന്‍ തയാറായത്

 

അമ്മയിൽ നിന്നു പുറത്താക്കിയ നടൻ തിലകനെതിരായ നടപടി പിൻവലിക്കണമെന്ന ഷമ്മി തിലകന്റെയും ജോയ് മാത്യുവിന്റെയും നിർദേശം ഈ കഴിഞ്ഞ യോഗത്തിലും ഇരുവരും ആവർത്തിച്ചു. എന്നാൽ ഇതു സംബന്ധിച്ചു നേതൃത്വം വ്യക്തമായ മറുപടി നൽകിയില്ല. തിലകൻ അമ്മയുടെ ഭാഗം തന്നെയാണെന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. തിലകന്റെ വലിയ സംഭാവനകളെ അംഗീകരിക്കുന്നതായും തങ്ങൾ പുറത്താക്കിയതല്ല, പരിഭവം കാരണം അദ്ദേഹമാണു സംഘടനയിൽ നിന്നു മാറിയതെന്നും മോഹൻലാൽ പറഞ്ഞു.

 

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com