ADVERTISEMENT

സമാന്ത പ്രധാനവേഷത്തിലെത്തിയ ഓ ബേബി തിയറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. നന്ദിനി റെ‍‍ഡ്ഡി സംവിധാനം ചെയ്ത ചിത്രം കൊറിയൻ സിനിമയായ മിസ്സ് ഗ്രാനിയുടെ റീമേക്ക് ആണ്. ചിത്രം ആദ്യആഴ്ച വാരിയത് 17 കോടിയാണ്.

 

ചിത്രത്തിന്റെ വിജയത്തോട് അനുബന്ധിച്ച് നടി ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതിന്റെ ഭാഗമായി ഇതുവരെ രഹസ്യമായി സൂക്ഷിച്ച തന്റെ ടാറ്റു നടി വെളിപ്പെടുത്തുകയുണ്ടായി.

samantha-secret-tattoo-1

 

ഭർത്താവ് നാഗചൈതന്യയുടെ പേര് കുത്തിയ ടാറ്റുവാണ് നടി ഫോട്ടോഷൂട്ടിൽ വെളിപ്പെടുത്തിയത്. ‘എന്റെ ജീവിതം ആഘോഷിക്കുന്നു. ഇതുവരെ രഹസ്യമായി സൂക്ഷിച്ച ടാറ്റു ഞാൻ തുറന്നുകാണിക്കുന്നു. എന്റെ ഭർത്താവ് ആണ് എന്റെ ലോകം.’–ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നടി കുറിച്ചു.

 

നടിയുടെ കഴുത്തിനു പുറകിലായി മറ്റൊരു ടാറ്റുവും കാണാം. യൈഎംസി എന്നാണ് എഴുത്ത്. ‘യേ മായ ചേസവേ’എന്നാണ് അത് വായിക്കുന്നത്. നാഗചൈതന്യയും സമാന്തയും ഒന്നിച്ച് അഭിനയിച്ച് 2010ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ  പേരാണ് യേ മായ ചേസവേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com