മോഹൻലാൽ ക്ഷുഭിതനായതല്ല; ഈ വിഡിയോ പറയും സത്യം
Mail This Article
×
അമ്മ ജനറല്‍ ബോഡി മീറ്റിങിനിടെ മാധ്യമപ്രവർത്തകനോട് മോഹൻലാൽ ദേഷ്യപ്പെട്ടു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ക്യാമറാമാനുനേരെ കൈ ചൂണ്ടി സംസാരിക്കുന്ന മോഹൻലാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.‘മാധ്യമപ്രവർത്തകനെ ചീത്ത വിളിച്ച് മോഹൻലാല്‍’ എന്ന തലക്കെട്ടോടു കൂടിയാണ് പല യുട്യൂബ് ചാനലുകളിലും ഈ വിഡിയോ അപ്ലോഡ് ചെയ്തത്.
പ്രമുഖസിനിമാ മാസികയുടെ ഫോട്ടോഗ്രാഫറായ മോഹനോട് തമാശരൂപേണ സംസാരിച്ച മോഹൻലാലിന്റെ വാക്കുകളാണ് തെറ്റായ രീതിയിൽ പ്രചരിച്ചത്. അമ്മ സംഘടനയുടെ 25ാം വാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക കേക്ക് സംഘാടകർ തയാറാക്കിയിരുന്നു. ഈ കേക്കിൽ ചാരി നിൽക്കരുത് എന്ന് തമാശയോടെ മോഹനോട് മോഹൻലാൽ പറയുകയായിരുന്നു. മോഹൻലാൽ പറയുന്നതുകേട്ട് ക്യാമറമാനും ചുറ്റുമുള്ളവരും ചിരിക്കുന്നുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.