ഇത് ഷാരൂഖ് ഖാൻ തന്നെയല്ലേ; സിംബയുടെ ശബ്ദം കേട്ട് ഞെട്ടിയത് ബോളിവുഡ്
Mail This Article
‘മേ ഹൂ സിംബാ, മുഫാസാ കാ ബേട്ടാ’...ലയൺ കിങ് ഹിന്ദി പതിപ്പ് ടീസറിൽ സിംബയുടെ ശബ്ദം കേട്ട് പ്രേക്ഷകർ ഒന്ന് അമ്പരന്നു. ഇത് ഷാരൂഖ് ഖാൻ അല്ലേ, അതേ ശബ്ദ ഗാംഭീര്യം. സംവിധായകൻ കരണ്‍ ജോഹർ പോലും ആ ശബ്ദം കേട്ട് ഞെട്ടി. അതെ കിങ് ഖാന്റെ മകൻ ആര്യൻ താൻ തന്റെ വരവറിയിക്കുകയാണ്
വാൾട് ഡിസ്നി ഒരുക്കുന്ന ലയൺ കിങിന്റെ ഹിന്ദി പതിപ്പിൽ സിംബയ്ക്ക് ശബ്ദം നൽകുന്നത് ആര്യൻ ഖാൻ ആണ്. മുഫാസയ്ക്ക് ശബ്ദം കിങ് ഖാനും. പതിനഞ്ചു വർഷങ്ങൾക്കു ശേഷമാണ് ഷാരൂഖും ആര്യനും സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇൻക്രെഡിബിൾസ് എന്ന ഹോളിവുഡ് ചിത്രത്തിനു വേണ്ടിയാണ് ഇതിന് മുമ്പ് ഇവർ ശബ്ദം നൽകിയത്.
2016ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്കിന്റെ വിജയത്തിനുശേഷം സംവിധായകന്‍ ജോണ്‍ ഫവ്രോ ഒരുക്കുന്ന ലയൺ കിങ്, ഡിസ്നിയുടെ പ്രോസ്തെറ്റിക് കംപ്യൂട്ടർ ആനിമേറ്റഡ് റീമേക്ക് ആണ്.
ഹോളിവുഡിൽ ജയിംസ് ഏൾ ജോൺസ് മുഫാസയ്ക്കു ശബ്ദം കൊടുക്കുമ്പോള്‍ ഡൊണാൾഡ് ഗ്ലോവർ സിംബയായി എത്തും. ചിത്രം ജൂലൈ 19ന് റിലീസ് ചെയ്യും.