ADVERTISEMENT

കേരളത്തിലാദ്യമായി റോബട്ടുകള്‍ ഭക്ഷണം വിളമ്പും. ആ കാഴ്ച കാണാൻ കണ്ണൂരുവരെ വന്നാൽ മതി. ചലച്ചിത്ര താരം മണിയന്‍ പിള്ള രാജുവും സുഹൃത്തുക്കളും ചേര്‍ന്ന് കണ്ണൂരില്‍ തുടങ്ങിയ 'ബീ അറ്റ് കിവിസോ' എന്ന റസ്റ്റോറന്‍റിലാണ് ഭക്ഷണം വിളമ്പാന്‍ റോബട്ടുകള്‍ തയാറായി നില്‍ക്കുന്നത്.

ഈ ഹോട്ടലില്‍ റോബട്ട് ഭക്ഷണം വിളമ്പും

 

Maniyanpilla Raju Robot Hotel

അലീന, ഹെലന്‍, ജെയിന്‍ എന്നീ മൂന്ന് റോബട്ട് സുന്ദരിമാരാണ് അതിഥികളെ സ്വീകരിക്കാനായി ഹോട്ടലില്‍ കാത്തുനില്‍ക്കുന്നത്. അഞ്ചടി ഉയരമുള്ള ഈ റോബട്ടുകളാണ് തീന്‍മേശകളില്‍ ഭക്ഷണമെത്തിക്കുക. നേരത്തെ പ്രോഗ്രാം ചെയ്തുവെച്ച സെന്‍സറുകളനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന റോബട്ടുകളാണിവര്‍. ഭക്ഷണവുമായി പോകുന്നതിനിടെ വഴിയില്‍ തടസ്സങ്ങളുണ്ടായാല്‍ അത് മാറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങളും റോബട്ടുകള്‍ പുറപ്പെടുവിക്കും. നാലടി മാത്രം ഉയരമുള്ള മൂന്ന് കുഞ്ഞന്‍ റോബട്ടുകളെ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനായി ഹോട്ടലിലെ വിവിധയിടങ്ങളില്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ചൈനയിൽ നിന്നാണ് റോബട്ടുകളെ കേരളത്തിലെത്തിച്ചത്.

BE @KIWIZO| ROBOTIC THEAME RESTAURANT | KANNUR

 

കണ്ണൂരിന്‍റെ ഭക്ഷണപ്രേമം കണക്കിലെടുത്ത് തന്നെയാണ് സംരംഭം കണ്ണൂരില്‍ തുടങ്ങിയതെന്ന് മണിയന്‍പിളള രാജു പറയുന്നു. ആദ്യമായി റോബട്ട് വെയ്റ്റര്‍മാരെ കേരളത്തിന് പരിചയപ്പെടുത്തിയെന്ന പേരും തന്‍റെ ഹോട്ടലിന് ഉണ്ടാകും. റൊബോട്ട് പരീക്ഷണം വിജയിക്കുന്നതോടെ സംരംഭം വ്യാപിപ്പിക്കുമെന്നും മണിയന്‍ പിള്ള രാജു അറിയിച്ചു.

 

ഹോംലി ഫുഡെന്ന സംസ്‌കാരത്തിനായി വീട്ടമ്മമ്മാര്‍ക്കു തനത് വിഭവ നിര്‍മാണത്തിനു പരിശീലനം നല്‍കുന്ന പദ്ധതിയും കിവീസോ മാനേജ്‌മെന്റിനുണ്ട്. ഭാവിയില്‍ മൊബൈല്‍ ആപ് വഴിയുള്ള ഹോംലി ഭക്ഷണം കണ്ണൂര്‍ നഗരത്തില്‍ വ്യാപിപ്പിക്കും. വീട്ടമ്മമാര്‍ ചേര്‍ന്ന് ഒരുക്കുന്ന ബേക്കിങ് മമ്മി എന്ന ഹോംലി ബേക്കറിയും ഒരുക്കിയിട്ടുണ്ട്. ഫിഫാ ലോകകപ്പിനോടനുപ്പിച്ച് ദോഹയിലും റോബോട്ടുകളെ നിരത്തി റസ്റ്ററന്റ് തുടങ്ങുമെന്ന് മണിയന്‍പിള്ള രാജു, സിവി നിസാമുദീന്‍, നജ്മാ നിസാം, എംകെ വിനീത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com