ADVERTISEMENT

നടനും സംവിധായകനുമായ ഗിന്നസ് പക്രു ആദ്യമായി നിര്‍മിക്കുന്ന ഫാന്‍സി ഡ്രസ്സ് ഓഗസ്റ്റ് 2ന് തിയറ്ററുകളിലെത്തും. സിനിമയുടെ ഗാനങ്ങളും പോസ്റ്ററുകളും ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയില്‍ ശ്രദ്ധനേടിയിരുന്നു. രഞ്ജിത്ത് സക്കറിയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഗിന്നസ് പക്രുവിനോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

 

കോമഡിക്ക് പ്രാധാന്യമുള്ള ഒരു  ഹ്യൂമര്‍ ത്രില്ലറാണ് 'ഫാന്‍സി ഡ്രസ്സ്'. എട്ടു വര്‍ഷം മുൻപ് കേട്ട വണ്‍ലൈന്‍ ഇഷ്ടപ്പെട്ടതോടെയാണ് സിനിമയാക്കാൻ തീരുമാനിച്ചതെന്നും, എന്നാൽ തന്നെപോലെയുള്ളവരെ കേന്ദ്ര കഥാപാത്രമാക്കി സിനിമ നിർമിക്കാൻ ആളെ കിട്ടാതെ വന്നപ്പോഴാണ് നിർമാതാവിന്റെ തൊപ്പി എടുത്തണിഞ്ഞതെന്നും അജയ്കുമാര്‍ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

 

അഞ്ചു പേര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രശസ്തരായ നിരവധി താരങ്ങളും എത്തുന്നുണ്ട്. പക്രുവിനൊപ്പം  കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേത മേനോന്‍, സൗമ്യ മേനോൻ തുടങ്ങിയവരാണ് പ്രധാന അഞ്ച് കഥാപാത്രങ്ങൾ. 

 

'ഫാന്‍സി ഫൺ പാക്ക്' എന്നാണ് സിനിമയ്ക്ക് നല്‍കുന്ന ടാഗ് ലൈന്‍. മാധവ് രാമദാസന്റെ ’ഇളയരാജ’യാണ് അജയ്കുമാറിന്റേതായി ഈ വർഷം റിലീസ് ചെയ്ത മറ്റൊരു ചിത്രം.

 

സര്‍വ ദീപ്തി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഛായാഗ്രഹണം പ്രദീപ് നായരും സംഗീതം രതീഷ് വേഗയും നിര്‍വഹിക്കുന്നു. ഗാനരചന: സന്തോഷ് വർമ്മ, ജ്യോതിഷ് ടി. കാശി. മേക്കപ്പ്: റോണക്സ് സേവ്യർ. ഛായാഗ്രഹണം പ്രദീപ് നായർ. എഡിറ്റിങ് സാജൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com