അച്ഛാ, ലാലങ്കിൾ: കീർത്തിയുടെ സന്തോഷം; വിഡിയോ
Mail This Article
×
ദേശീയ പുരസ്കാരം നേടിയ കീർത്തി സുരേഷിനെ നടൻ മോഹൻലാൽ ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. മോഹൻലാൽ ഫാൻസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഈ വിഡിയോ റിലീസ് ചെയ്തത്. വഴുതക്കാട് വിമൻസ് കോളജ് ജംക്ഷനിലെ അച്ഛൻ സുരേഷ് കുമാറിന്റെ ഫ്ലാറ്റിൽ വച്ചാണ് ദേശീയ അവാർഡ് വാർത്ത കീർത്തി അറിഞ്ഞത്.
അതിനിടെയാണ് കീർത്തിയുടെ ഫോണിലേക്ക് മോഹൻലാലിന്റെ വിളിവന്നതും. ‘ലാലങ്കിൾ.. ലാലങ്കിൾ..!’ സന്തോഷം അടക്കാനാവാതെ കീർത്തി തുള്ളിച്ചാടി. ലാലിന്റെ അഭിനന്ദനത്തിനു നന്ദി പറഞ്ഞശേഷം ഫോൺ അച്ഛനു കൈമാറി. സന്തോഷം ലാൽ പങ്കുവച്ചപ്പോൾ ‘അടുത്ത തവണ ഞാൻ വാങ്ങിക്കും ലാലു നോക്കിക്കോളൂ’ എന്ന സുരേഷ് കുമാറിന്റെ മറുപടി മുറിയിൽ പൊട്ടിച്ചിരി പടർത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.