ADVERTISEMENT

സിനിമാ ചിത്രീകരണത്തിനിടെ ‌നടന്‍ ജയസൂര്യയുടെ തലയ്ക്ക് പരുക്ക്. വിജയ് ബാബു നിര്‍മിക്കുന്ന 'തൃശൂര്‍പൂരം' എന്ന സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ആക്‌ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ജയസൂര്യ തലകറങ്ങി വീഴുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

സംഭവത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചു. സെപ്റ്റംബർ 14ന് ജയസൂര്യ സെറ്റിൽ തിരിച്ചെത്തും.

 

കഴിഞ്ഞ ആറുദിവസങ്ങളായി സിനിമയുടെ സംഘട്ടന രംഗങ്ങളാണ് തുടർച്ചയായി ചിത്രീകരിച്ചുകൊണ്ടിരുന്നത്.  അതുകൊണ്ട് തന്നെ താരത്തിന് അൽപം ക്ഷീണം ഉണ്ടായിരുന്നു. വൈകുന്നേരത്തെ ഷൂട്ടിനിടെ തല കറങ്ങി താഴെ വീഴുകയായിരുന്നു. നിലത്ത് പോയി തല അടിച്ചതാണ് അപകടത്തിന് ആഘാതം കൂട്ടിയത്. പെട്ടന്നു തന്നെ ആശുപത്രിയിലെത്തി വേണ്ട പരിശോധനകളെല്ലാം നടത്തി. 

 

പേടിക്കേണ്ടതായി ഒന്നുമില്ലെന്നും തലയ്ക്ക് പിറകില്‍ ചെറിയ വേദന മാത്രമുണ്ടെന്നും ജയസൂര്യ പറഞ്ഞു. ഓണം കഴിഞ്ഞ് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുമെന്നും ജയസൂര്യ വ്യക്തമാക്കി.

 

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് തൃശൂർപൂരം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ് എന്ന പ്രത്യേകതയുമുണ്ട്. രാജേഷ് മോഹനാണ് ചിത്രത്തിന്‍റെ സംവിധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com