ADVERTISEMENT

ചലച്ചിത്ര ഡിസൈനിങ് രംഗത്ത് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ ഓൾഡ്മങ്ക്സിലെ സീനിയർ ഡിസൈനർ ആർ. മഹേഷ്‌ അന്തരിച്ചു. ജല്ലിക്കെട്ട്, ജൂതൻ, പള്ളിച്ചട്ടമ്പി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഫസ്റ്റ്ലുക്ക് ‍ഡിസൈൻ മഹേന്റേതായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിയോഗം. തിരുവനന്തപുരം നേമം സ്വദേശിയാണ് മഹേഷ്.

jallikattu-poster

 

ചെളിയിൽ പുതഞ്ഞ പോത്തിന്റെ പടവുമായി എത്തിയ ജല്ലിക്കെട്ടിന്റെ ആദ്യ ഫസ്റ്റ്ലുക്ക് ‍ഡിസൈൻ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഓള്‍ഡ്മങ്ക്‌സ് ടീമിലെ ലീഡ് ഡിസൈനര്‍ ആര്‍. മഹേഷ് ആയിരുന്നു ചേറും ചോരയും ചാലിച്ച ജല്ലിക്കട്ട് എന്ന ടൈറ്റില്‍ ഡിസൈനിന് പിന്നില്‍. 

 

തിരുവനന്തപുരം കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ പൂര്‍വ വിദ്യാർഥിയാണ് മഹേഷ്. 2004ല്‍ പെയിന്റിങില്‍ ബിരുദം നേടി. ഓള്‍ഡ് മങ്ക്‌സിനൊപ്പം ചേര്‍ന്നിട്ട് മൂന്ന് വര്‍ഷമായി. രാജീവ് രവിയുടെ തുറമുഖം, ഭദ്രന്‍ സംവിധാനം ചെയ്യുന്ന സൗബിന്‍ ഷാഹിര്‍ ചിത്രം ജൂതൻ, ടൊവീനോയുടെ പള്ളിച്ചട്ടമ്പി എന്നീ ചിത്രങ്ങളുടെ ഫസ്റ്റ്ലുക്ക് ഡിസൈനുകൾക്കു പിന്നിലും മഹേഷ് പ്രവർത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com