കൈയ്യടി നേടി മോഹൻലാല്‍; കാപ്പാൻ പ്രേക്ഷക പ്രതികരണം
Mail This Article
സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന തമിഴ് ചിത്രം കാപ്പാന്‍ തിയറ്ററുകളിൽ. റിലീസ് ചെയ്യുന്ന കേന്ദ്രങ്ങളിലെല്ലാം രാവിലെ ഏഴ് മണി മുതൽ ആദ്യ പ്രദർശനം ആരംഭിച്ചിരുന്നു. മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കാപ്പാൻ.
റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച റിപ്പോർട്ട് ആണ് ചിത്രത്തിനു വന്നുകൊണ്ടിരിക്കുന്നത്. സൂര്യ ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന സിനിമ മുഴുനീള ആക്‌ഷൻ എന്റർടെയ്നർ ഗണത്തിൽപെടുന്നു.
ജില്ലക്ക് ശേഷം മോഹൻലാലിന്റെ തമിഴിലേക്കുള്ള ശക്തമായ തിരിച്ചു വരവായിരിക്കും കാപ്പാൻ. ആർമി കമാൻഡോയായാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. കാപ്പാനിൽ മലയാളി താരം ആര്യയും മുഖ്യ കഥാപാത്രങ്ങളിൽ ഒരാളാണ്. സയേഷയാണ് നായിക.
അയന്‍', 'മാട്രാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണിത്. ലൈക പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രം മുളകുപാടം ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു.