ADVERTISEMENT

മകളുടെ പിറന്നാളിന് ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ ബാല. ജീവിതത്തിൽ കടന്നുപോയ വിഷമഘട്ടങ്ങളെ അഭിമുഖീകരിക്കാൻ സാധിച്ചതിന്റെ കാരണം മോളാണെന്ന് ബാല പറയുന്നു. 

 

‘നമ്മൾ തമ്മിലുള്ള സ്നേഹം അനന്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ദുഷ്ടശക്തിക്കും നമ്മെ പിരിക്കാന്‍ കഴിയില്ല. ഒരുപാട് കാര്യങ്ങൾ പങ്കുവയ്ക്കണമെന്നുണ്ട്. എന്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്റെ മാലാഖയ്ക്ക് എല്ലാ ആശംസകളും.’–ബാല കുറിച്ചു.

 

മകളുടെ പിറന്നാൾ അമ്മ അമൃതയും ആഘോഷമാക്കി മാറ്റി.  'പാപ്പുവിന്റെ ഈ സന്തോഷം കാണാനാണ് അമ്മ ജീവിച്ചിരിക്കുന്നത്' മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഗായിക അമൃത സുരേഷ് കുറിച്ച വരികളാണിത്. പാപ്പു എന്ന അവന്തികയുടെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയും അമൃത പങ്കുവച്ചു.

 

ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. 2010-ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ്. ഈ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com