മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിൽ ജോജുവും ചാക്കോച്ചനും; തിരക്കഥ ഷാഹി കബീർ
Mail This Article
ദുൽഖറിനെ നായകനാക്കി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ചാർലിക്കു ശേഷം അടുത്ത സിനിമയുമായി മാർട്ടിൻ പ്രക്കാട്ട്. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും ചിത്രത്തിൽ നായക കഥാപാത്രങ്ങളാകും. നാല് വര്‍ഷത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ഈ സിനിമ 2020 ജനുവരിയില്‍ തുടങ്ങും.
ജോസഫ് സിനിമയുടെ തിരക്കഥാകൃത്തായ ഷാഹി കബീര്‍ ആണ് തിരക്കഥ. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ബാനറായ മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സുമാണ് സിനിമ നിര്‍മ്മിക്കുന്നത്. 2020 ഏപ്രിൽ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.
മൂന്നാര്‍ ആണ് പ്രധാന ലൊക്കേഷന്‍. സിനിമയിലേക്ക് അഭിനേതാക്കളായി 22 മുതല്‍ 26 വയസ് വരെ പ്രായമുള്ള ഇരുനിറമുള്ള സ്ത്രീകളെയും അമ്പത് മുതല്‍ 65 വരെ പ്രായമുള്ള പുരുഷന്‍മാരെയും തേടുന്നുണ്ട്.