‘ലോകത്തെ ഏറ്റവും രുചിയുള്ള ഇറച്ചി’; വിസ്മയമായി ജല്ലിക്കട്ട് ട്രെയിലർ
Mail This Article
മലയാള സിനിമയെ പുതിയ ഉയരങ്ങളിലേക്ക് അതിവേഗം ഇൗ ജല്ലിക്കെട്ട് ഓടിയെത്തിക്കുമെന്ന് ഉറപ്പാണ്. സിനിമാ പ്രേമികൾ കാത്തിരുന്ന ലിജോ ജോസ് പെല്ലിശേരി ‘ജല്ലിക്കെട്ട്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. അമ്പരപ്പിക്കുന്ന മേക്കിങിലൂടെ വീണ്ടും വിസ്മയിപ്പിക്കുകയാണ് ലിജോ. എസ്. ഹരീഷ്, ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.
ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജെല്ലിക്കട്ടിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.