സംഘട്ടനരംഗത്തിനിടെ അപകടം; ഓടിയെത്തി രക്ഷകനായി അക്ഷയ് കുമാർ; വിഡിയോ
Mail This Article
പുതിയ ചിത്രമായ ഹൗസ്ഫുൾ 4-ന്റെ പ്രചാരണത്തിരക്കിലാണ് നടൻ അക്ഷയ് കുമാർ. പ്രമോഷന്റെ ഭാഗമായി ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തിയ അക്ഷയ്, സെറ്റിലുണ്ടായ അപകടത്തിൽ രക്ഷകനാകുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മനീഷ് പോളിന്റെ ഏറ്റവും പുതിയ റിയാലിറ്റി ഷോ ആയ മൂവി മസ്തിയുടെ സെറ്റിലാണ് അപകടമുണ്ടായത്. ഷോയ്ക്കിടെ സംഘട്ടനരംഗം ചെയ്യുകയായിരുന്നു അലി അസ്ഗറും ക്രൂവിലെ മറ്റൊരംഗവും. ഒരു കയറില്‍ കെട്ടി ഇരുവരും വെള്ളം നിറച്ച ഒരു ഗ്ലാസ് ടാങ്കില്‍ നിന്ന് ഉയര്‍ന്നു വരുന്നതാണ് രംഗം. പെട്ടന്ന് അലിക്കൊപ്പമുണ്ടായിരുന്ന ആള്‍ ബോധരഹിതനായി. ഇത് ശ്രദ്ധയില്‍പ്പെട്ട അലി ഉടനെ കാലുകൊണ്ട് ഒപ്പമുണ്ടായിരുന്ന ആളെ നിലത്തുവീഴാതെ താങ്ങിനിര്‍ത്താന്‍ ശ്രമിച്ചു.
അപകടം മനസ്സിലാക്കിയ എല്ലാവരും ഓടിയെത്തി, ഒപ്പം അക്ഷയ് കുമാറും. ടാങ്ക് സ്ഥാപിച്ച ഉയര്‍ന്ന തറയിലേയ്ക്ക് കയറി ബോധരഹിതനായ ആളുടെ തല താങ്ങിപ്പിടിച്ച് അയാളെ മടിയില്‍ കിടത്തുകയും പിന്നീട് താഴെയിറക്കുകയായിരുന്നു. തിരിച്ചിറങ്ങി ബോധരഹിതനായ ആൾക്ക് പ്രാഥമിക ചികിത്സ നൽകാൻ സഹായിക്കുകയും ഒപ്പമുണ്ടായിരുന്നവർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.