ADVERTISEMENT

എന്താണ് നയൻതാര അഭിമുഖങ്ങൾ നൽകാത്തത് എന്ന ആരാധകരുടെ നിരാശ ഇനി വേണ്ട. പത്ത് വർഷത്തിനിടെ ആദ്യമായി നയന്‍താര മനസ്സുതുറക്കുകയാണ്, വോഗ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ. മാസികയുടെ ഒക്ടോബർ ലക്കത്തിലെ കവർതാരങ്ങൾ നയൻതാരയും ദുൽഖർ സൽമാനും തെലുങ്ക് താരം മഹേഷ് ബാബുവുമാണ്. മാഗസിനു വേണ്ടി കവർ മോഡലാകുന്ന ആദ്യ തെന്നിന്ത്യൻ നടി കൂടിയാണ് നയൻസ്. അഭിമുഖത്തിൽ സിനിമയെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും നയൻതാര മനസ്സ് തുറന്നു

nayanthara-vogue-2

 

nayanthara-3
nayanthara-vogue-1

‘ഞാന്‍ പ്രധാന കഥാപാത്രമാകുന്ന സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളില്‍, സംവിധായകര്‍ ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്രീകരിച്ചുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്നാണ് ഞാന്‍ ചോദിക്കാറുള്ളത്''- നയൻതാര പറയുന്നു. 

nayanthara-vogue-4

 

‘ജയത്തില്‍ മതിമറക്കുകയോ അതില്‍ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല ഞാന്‍, നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എനിക്കാകുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നത്.’ 

 

ചിരഞ്ജീവി നായകനായെത്തിയ സൈറ നരസിംഹ റെഡ്ഡിയാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രജനീകാന്തിന്റെ ദര്‍ബാര്‍, വിജയുടെ ബിഗില്‍ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com