ആപത്തായത് ബോർഡറിന്റെ അതിബുദ്ധി; ഗാവസ്കറിന്റെ വാശിക്ക് മാനേജ്മെന്റിന്റെ മൂക്കുകയർ; പന്തുകൊണ്ട് ‘ഗെറ്റ് ലോസ്റ്റ്’ പറഞ്ഞ് കപിൽ!
Mail This Article
ആഷസ് കഴിഞ്ഞാൽ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന മത്സരങ്ങളാണ്. ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ജന്മമെടുത്ത അനശ്വര നിമിഷങ്ങൾക്ക് പല വർണങ്ങൾ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടങ്ങൾക്ക് ഏഴര പതിറ്റാണ്ടുകളിലേറെ ചരിത്രമുണ്ട്. സർ ഡോണൾഡ് ബ്രാഡ്മാനും ഡെന്നിസ് ലിലിയും സുനിൽ ഗാവസ്കറും കപിൽദേവും സച്ചിൻ തെൻഡുൽക്കറും അലൻ ബോഡറുമൊക്കെ ആ പോരാട്ടത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യ – ഓസീസ് ടെസ്റ്റ് പരമ്പര 1947 നവംബർ 28ന് തുടക്കമായെങ്കിലും 1996 മുതൽ ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ജേതാക്കൾക്ക് സമ്മാനിക്കുന്ന കിരീടം ഇതിഹാസ താരങ്ങളായ സുനിൽ ഗാവസ്കറുടെയും അലൻ ബോർഡറിന്റെ പേരിലാണ് അറിയപ്പെടുന്നത്: ബോർഡർ – ഗാവസ്കർ ട്രോഫി. പോരാട്ടച്ചൂടിന്റെ കാര്യത്തിൽ ഇന്ത്യ – ഓസ്ട്രേലിയ മത്സരങ്ങൾക്ക് ലോകക്രിക്കറ്റിൽ വ്യത്യസ്തമായ സ്ഥാനമാണുള്ളത്. ആവേശംകൊണ്ടും വേറിട്ട സംഭവങ്ങൾകൊണ്ടും വിവാദങ്ങൾക്കൊണ്ടും ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റുകൾ കായിക ചരിത്രത്തിൽ തിളങ്ങി നിൽക്കുന്നു. ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങളിലെ അനശ്വരനിമിഷങ്ങളിലൂടെ.........