ADVERTISEMENT

നടനും അഭിഭാഷകനുമായ ജോയ് ജോൺ ആന്റണിയുടെ പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സമൂഹലോകത്ത് ചർച്ചയാകുന്ന വിഷയങ്ങളെ ആസ്പദമാക്കി രസകരമായ വിഡിയോ ജോയ് തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളി ജോസഫിന്റെ വിഷയവുമായി ബന്ധപ്പെട്ട് ജോയ് ഒരുക്കിയ വിഡിയോ ആണ് ആളുകൾക്കിടയിൽ ചർച്ചയാകുന്നത്.

 

‘ഇന്ന് മുതൽ നാം.ഭർത്താക്കന്മാർ ഇങ്ങനെ ആവണം...നീ കഴിക്കും മുൻപ് അവൾക്കും കൊടുക്കണം.....അതാ നിനക്ക് നല്ലത് ...ജോളി ഇഫക്ട്’.–ഇതാണ് വിഡിയോയുടെ അടിക്കുറിപ്പ്. ഭാര്യ കൊണ്ടുവരുന്ന പാലിൽ സംശയം തോന്നുന്ന ഭർത്താവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് വിഡിയോയിൽ കാണാനാകുക.

 

സമീപകാലത്ത് സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ആറ് പേര്‍ വ്യത്യസ്ത സമയങ്ങളിലായി ഒരേ വിധത്തില്‍ കൊല്ലപ്പെട്ടു. ഏതാണ്ട് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊലീസിന് കൊലപാതകിയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നത്. കൊലപാതകങ്ങള്‍ തെളിഞ്ഞതിന് പിന്നാലെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുമായി രംഗത്ത് വന്നിരുന്നു. ട്രോള്‍ ഗ്രൂപ്പുകളും ഈ വിഷയവുമായി ബന്ധപ്പെട്ടാണ് ട്രോളുകൾ. സ്ത്രീവിരുദ്ധ ട്രോളുകൾക്കെതിരെ വിമർശനവും ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com