ചാക്കോച്ചന് പുതുമുഖ നായിക; പൂജയിൽ തിളങ്ങി അനാർക്കലി നാസർ
Mail This Article
ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. വൈപ്പിനിൽ ചിത്രത്തിന്റെ പൂജയും ആദ്യക്ലാപ്പും നടന്നു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകനാകുന്നത്. പുതുമുഖമായ അനാർക്കലി നാസർ ആണ് നായിക. ശ്രീരഞ്ജിനി എന്ന കഥാപാത്രമായാണ് അനാർക്കലി അഭിനയിക്കുന്നത്. ദീപ തോമസ് എന്ന മറ്റൊരു നായികയും ചിത്രത്തിലുണ്ട്.
കഥ ബോബി- സഞ്ജയ് ടീമാണ് ഒരുക്കുന്നത്. ജിസ് ജോയ് ആണ് തിരക്കഥ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമാണം. ശ്രീനിവാസൻ, മുകേഷ്, വിനയ് ഫോർട്ട്, സിദ്ദിഖ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, അലൻസിയർ, പ്രേംപ്രകാശ്, ലെന, കെ.പി.എ.സി. ലളിത, ശ്രീലഷ്മി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയ പ്രിന്‍സ് ജോര്‍ജ് ആണ് സംഗീത സംവിധാനം. ബാഹുല്‍ രമേഷ് ഛായാഗ്രഹണവും രതിഷ് രാജ് എഡിറ്റിങും നിര്‍വഹിക്കുന്നു.