ADVERTISEMENT

ചിയാൻ വിക്രത്തിനൊപ്പം തമിഴിൽ അഭിനയിക്കാനൊരുങ്ങി ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ഇര്‍ഫാനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് സംവിധായകന്‍ അജയ് ജ്ഞാനമുത്തുവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

 

വിക്രമിന്‍റെ കരിയറിലെ 58-ാമത്തെ ചിത്രമാണിത്. ആക്‌ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ 25 വ്യത്യസ്ത ഗെറ്റപ്പില്‍ വിക്രം എത്തുമെന്നാണ് സൂചന. പ്രിയ ഭവാനി ശങ്കറാണ് നായിക. 

 

ഡിമോണ്ടെ കോളനി, ഇമൈയ്ക്ക നൊടികൾ എന്നീ ചിത്രങ്ങൾക്കു ശേഷം അജയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

 

സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആര്‍.റഹ്മാനാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com