ADVERTISEMENT

തമിഴ് നടന്‍ വിശാലും നടി അനിഷ അല്ല റെഡ്ഡിയും തമ്മിലുള്ള വിവാഹം മുടങ്ങിയെന്ന വാര്‍ത്തയിൽ പ്രതികരണവുമായി നടന്റെ പിതാവ്  ജി.കെ.റെഡ്ഡി. ഇപ്പോള്‍ പ്രചരിക്കുന്നത് വെറും ഗോസിപ്പ് മാത്രമാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം മുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

 

vishal-anisha

‘അവര്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായ ശേഷം അവിടെ വച്ചേ വിവാഹിതനാകൂ എന്ന വാശിയിലാണ് വിശാല്‍. അതാണ് വിവാഹത്തിനുള്ള കാലതാമസത്തിന് കാരണം. നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പിന്റെ കാര്യം കോടതിയുടെ പരിഗണനയിലായതിനാല്‍ കല്യാണം നമുക്ക് പെട്ടെന്ന് നടത്താനാകില്ല. വിവാഹതിയതി തീരുമാനിച്ചിട്ടില്ല. എന്നാല്‍ അധികം വൈകാതെ തന്നെ അത് നടക്കും’. –അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വിശാലോ അനിഷയോ ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. 

 

anisha-alla-vishal-3

ഹൈദരാബാദില്‍ വച്ച് മാര്‍ച്ച് 16നായിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. ഈ ഒക്ടോബറില്‍ വിവാഹമുണ്ടാകുമെന്നാണ് നേരത്തെ പുറത്തു വന്നിരുന്ന വാര്‍ത്തകള്‍. ഇതിനിടയിലാണ് അനിഷ വിവാഹനിശ്ചയത്തിന്‍റേത് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ നിന്നും നീക്കം ചെയ്തത്. 

 

ഇന്‍സ്റ്റഗ്രാമില്‍ അനിഷ പങ്കുവച്ചിരുന്ന വിശാലിനൊപ്പമുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തതോടെയാണ് വിവാഹം മുടങ്ങിയെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ ഇതിന് പിന്നാലെ വിശാലിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള അനിഷയുടെ ഇന്‍സ്റ്റാഗ്രാം കണ്ടതോടെ ആരാധകര്‍ വീണ്ടും ആശയക്കുഴപ്പത്തിലായി. എന്തായാലും വിശാലിന്റെ പിതാവിന്റെ പ്രതികരണത്തോടെ ആരാധകർ അൽപം ആശ്വാസത്തിലാണ്.

 

ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വിജയ് ദേവേരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ അനിഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനിഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com