മഞ്ജു–ശ്രീകുമാർ പ്രശ്നം: ഇടപെടാൻ പരിമിതിയുണ്ടെന്ന് ‘അമ്മ’
Mail This Article
സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മഞ്ജു വാരിയറെ തൊഴിൽപരമായി പിന്തുണയ്ക്കുമെന്ന് അമ്മ സംഘടന. നടി പൊലീസിൽ നൽകിയ പരാതിയിൽ ഇടപെടാനാകില്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ക്രിമിനൽ കേസിൽ ഇടപെടാൻ സംഘടനയ്ക്ക് പരിമിതിയുണ്ട്, മഞ്ജു ‘അമ്മ’ സംഘടനയ്ക്ക് അയച്ച കത്ത് കിട്ടിയെന്നും ഇടവേള ബാബു പറഞ്ഞു.
അതേസമയം , മഞ്ജു– ശ്രീകുമാര്‍ വിവാദത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ഫെഫ്ക അഭിപ്രായപ്പെട്ടു. മഞ്ജുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ല. ശ്രീകുമാര്‍ മേനോന്‍ ഫെഫ്ക അംഗമല്ലെന്നും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ മനോരമന്യൂസിനോട് പറഞ്ഞു.
>ഇന്നുരാവിലെയാണ് ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ മഞ്ജു വാരിയര്‍ ഫെഫ്കയുടെ പിന്തുണ തേടിയത്. മൂന്നുവരിയിൽ മാത്രം ഒതുങ്ങുന്നതായിരുന്നു കത്ത്. ശ്രീകുമാര്‍ മേനോനെതിരെ ഡിജിപിക്ക് പരാതിനല്‍കിയെന്നും കത്തില്‍ മഞ്ജു പറയുന്നു.
സംവിധായകൻ ശ്രീകുമാർ മേനോനെതിരായ മഞ്ജു വാരിയരുടെ പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. ലോക്നാഥ് ബെഹ്റ. പൊലീസ് ആസ്ഥാനത്തെ പ്രത്യേക സംഘം പരാതി പരിശോധിക്കുമെന്നും തുടർ നടപടി പ്രാഥമിക അന്വേഷണത്തിന് ശേഷമെന്നും ഡിജിപി. ഇന്നലെയാണ് ശ്രീകുമാർ മേനോൻ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും മഞ്ജു വാരിയർ പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തി ഡിജിപിക്ക് പരാതി നൽകിയത്.