സേനാപതിയായി കമൽഹാസൻ ഭോപ്പാലിൽ
Mail This Article
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറും ഉലകനായകന്‍ കമല്‍ഹാസനും ഒന്നിക്കുന്ന ഇന്ത്യൻ 2വിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ചിത്രത്തിന്റെ രണ്ടാമത്തെ െഷഡ്യൂൾ തുടങ്ങിയത്. ചിത്രത്തിന്റെ ലൊക്കേഷൻ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പുറത്തുവന്നിട്ടുണ്ട്. പീറ്റർ ഹെയ്നിന്റെ നേതൃത്വത്തിൽ ആക്‌ഷൻ രംഗമാണ് ചിത്രീകരിക്കുന്നത്.
ഈ സീനിനു വേണ്ടി മാത്രം 40 കോടിയാണ് ചിലവ്. ഏകദേശം 2000 ജൂനിയർ ആർട്ടിസ്റ്റുകളും ഈ രംഗത്തിൽ അഭിനയിക്കുന്നുണ്ട്. സേനാപതിയായി എത്തുന്ന കമലിനെ ഇപ്പോള്‍ പുറത്തിറങ്ങിയ ചിത്രങ്ങളിൽ കാണാം. സിനിമയുേടതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്കിൽ കമൽഹാസന്റെ ഗെറ്റപ്പ് പുറത്തുവിട്ടിരുന്നു.
ഫെബ്രുവരിയിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രം താൽക്കാലികമായി നിർത്തിവച്ചിരുന്നു. നിർമാതാക്കളുമായുള്ള പ്രശ്നത്തെ തുടർന്നായിരുന്നു ചിത്രീകരണം അവസാനിപ്പിച്ചത്. പിന്നീട് സെപ്റ്റംബറിൽ ഷൂട്ടിങ് പുനരാരംഭിച്ചു. കാജൽ അഗർവാൾ ആണ് ഇന്ത്യൻ 2വില്‍ നായിക. രാകുൽ പ്രീത്, സിദ്ധാർഥ് എന്നിവരാണ് മറ്റുതാരങ്ങൾ.
അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച 'ഇന്ത്യന്‍' 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
‘ഇന്ത്യൻ’ സിനിമയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. 200 കോടിയാണ് സിനിമയുടെ തുടർഭാഗത്തിന്റെ ബജറ്റ്. സാബു സിറിള്‍, പീറ്റര്‍ ഹെയ്ന്‍, രവിവര്‍മന്‍ തുടങ്ങിയ പ്രമുഖര്‍ ആണ് ഇന്ത്യന്‍ 2വിന്റെ സാങ്കേതിക വിദഗ്ധർ. നിർമാണം ലൈക പ്രൊഡക്‌ഷൻസ്.