സഖാവ് ആയി ബിജു മേനോൻ; 41 ട്രെയിലർ
Mail This Article
ബിജു മേനോനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന നാൽപത്തിയൊന്ന് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്.
യുക്തിവാദി മലകയറാൻ തീരുമാനിക്കുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ചിത്രം നവംബര്‍ എട്ടിന് തിയറ്ററുകളിലെത്തും. ബിജുമേനോൻ, ശരൺ ജിത്ത്, നിമിഷ സജയൻ, ധന്യ അനന്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, സുബീഷ് സുധി, വിജിലേഷ്, ഉണ്ണി നായർ, ഗോപാലകൃഷ്ണൻ പയ്യന്നൂർ, എൽസി സുകുമാരൻ, ഗീതി സംഗീത, ബേബി ആലിയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
കഥ, തിരക്കഥ, സംഭാഷണം നവാഗതനായ പി.ജി. പ്രഗീഷ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ-രഞ്ജൻ എബ്രാഹം. സിഗ്നേച്ചർ സ്റ്റുഡിയോസിന്റെ ബാനറിൽ അനുമോദ് ബോസ്, ആദർശ് നാരായണൻ, ജി. പ്രജിത് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. കുമാർ നിർവഹിക്കുന്നു.