ADVERTISEMENT

വിനയൻ ചിത്രം 'ആകാശഗംഗ 2' മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. സിനിമ ബോക്സ്ഓഫീസിൽ ചലനം സൃഷ്ടിക്കുകയാണെന്ന് വിനയൻ പറയുന്നു.. ഇക്കാലത്തും നമ്മുടെ നാട്ടിലെ മിത്തുകളില്‍ നിന്നെടുത്ത ഒരു നാടന്‍ യക്ഷിക്കഥയുടെ രണ്ടാം ഭാഗം നിർമിച്ച് വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ വളരെ ചാരിതാർഥ്യമുണ്ടെന്നും, ആകാശഗംഗയെ വീണ്ടും രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ ഈ നാട്ടിലുണ്ട് എന്ന വിശ്വാസത്തിലാണ് താൻ ഈ ചിത്രം എടുക്കാന്‍ തീരുമാനിച്ചതെന്നും വിനയൻ കുറിപ്പിൽ പറയുന്നു. 

 

വിനയന്റെ പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ.

 

ആകാശഗംഗയുടെ ആദ്യഭാഗം ഒരു ട്രെൻഡ് സെറ്റർ ആയിരുന്നു.. എന്റെ സിനിമാ ജീവിതത്തിലെ ഒരു മെഗാഹിറ്റ് ആയിരുന്ന ആ ചിത്രത്തിന്റെ ഒപ്പം ഒന്നും എത്തിയില്ലെങ്കിലും ഇതും പ്രേക്ഷകർ സ്വികരിക്കണമെന്നു മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളു...ഒന്നാം ഭാഗം ചേട്ടനും രണ്ടാം ഭാഗം അനുജനും... അതു സംഭവിച്ചിരിക്കുന്നു.. കാലം ഇരുപതു വർഷം മുന്നിലായതുകൊണ്ട് കലക്‌ഷനിൽ വല്യ മാറ്റമുണ്ടന്നു മാത്രം. അന്ന് നാല് ആഴ്ച കൊണ്ടു വന്നത് ഇന്ന് മൂന്നുദിവസം കൊണ്ടു വന്നിരിക്കുന്നു.. ഒത്തിരി സന്തോഷം ഉണ്ട്.. വിമർശനങ്ങൾ പലർക്കും ഉണ്ടാകാം.

 

അതെല്ലാം ഉൾക്കൊണ്ടുകൊണ്ട് തന്നെ പറയട്ടെ .. ഇക്കാലത്തും നമ്മുടെ നാട്ടിലെ മിത്തുകളിൽ നിന്നെടുത്ത ഒരു നാടൻ യക്ഷിക്കഥയുടെ രണ്ടാം ഭാഗം നിർമിച്ച് വിജയം കൈവരിക്കാൻ സാധിച്ചതിൽ വളരെ ചാരിതാർഥ്യമുണ്ട്.ഈ സിനിമയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകർ (സ്ത്രീകളും കുട്ടികളും ഉൾപ്പടെ) ഈ നാട്ടിലുണ്ട് എന്ന വിശ്വാസത്തിലാണ് ഞാൻ ഈ ചിത്രം എടുക്കാൻ തീരുമാനിച്ചത്.. അതു വളരെ ശരി ആയിരുന്നു എന്ന് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഈ ആൾക്കൂട്ടം തെളിയിക്കുന്നു... അവരൊന്നും എഫ്ബിയിൽ പോസ്ററിടുന്നവരായിരിക്കില്ല പക്ഷേ അവരുടെ മൗത്ത് പബ്ളിസിറ്റിയാണ് ഈ ബോക്സാഫീസ് വിജയത്തിനു കാരണം. ന്യായമായ വിമർശനങ്ങൾക്കപ്പുറം ഒരു കൊച്ചു സിനിമയുടെ സ്വീകാര്യതയെ മനഃപൂർവം തേജോവധം വധം ചെയ്യാൻ ശ്രമിച്ചാൽ ആ ശ്രമം വിജയിക്കണമെങ്കിൽ സിനിമ ജനങ്ങൾ ഇഷ്ടപ്പെടാത്തതായിരിക്കണം.. അത്രക്കു മോശമായിരിക്കണം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com