അന്ന് രജനി; ഇന്ന് മമ്മൂട്ടി; കൈയ്യടിക്കണം; പക്ഷേ
Mail This Article
വനിതയുടെ പുതിയ ലക്കത്തിന്റെ മുഖചിത്രം പുറത്തുവന്നതോടെ അമ്പരപ്പിലും ആഘോഷത്തിലുമാണ് മമ്മൂട്ടി ആരാധകർ. ഏതുവേഷവും ചെയ്യുന്ന നടൻ എന്ന മേൽവിലാസം വീണ്ടും വീണ്ടും തിരുത്തുന്ന നടൻ എന്ന ആമുഖത്തോടെ കമന്റുകളും കുറിപ്പുകളും ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയും അദ്ദേഹത്തിന്റെ ഒൗദ്യോഗികപേജിൽ ചിത്രം പങ്കുവച്ചതോടെ മാമാങ്കത്തിൽ സ്ത്രീഭാവമുള്ള വേഷമുണ്ടെന്ന് ഉറപ്പായി. ഇതിന് പിന്നാലെ സിനിമാ മോഹികളുടെ ഒരു കുറിപ്പും ചർച്ചയാവുകയാണ്. അൽപം പരിഭവമാണ് ഇതിൽ പങ്കുവയ്ക്കുന്നത്.
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ വ്യത്യസ്ഥമായ ഒരു വേഷം തിയറ്ററിൽ കണ്ട് അമ്പരക്കുന്ന നിമിഷം നഷ്ടമായെന്നാണ് ഉയരുന്ന പരിഭവം. ചില കാര്യങ്ങൾ പറയാതെ സൂക്ഷിക്കാമായിരുന്നില്ലേ എന്നും കുറിപ്പിൽ ചോദിക്കുന്നു.
കുറിപ്പ് ഇങ്ങനെ:മമ്മൂക്കയുടെ സ്ത്രീ രൂപത്തിലുള്ള ഒരു ചിത്രം മാമാങ്കം സിനിമയുടെ അണിയറക്കാർ പുറത്തു വിടുകയുണ്ടായി. അത് ചെയ്യേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം.. ചിലതൊക്കെ മുൻവിധികളോ പ്രതീക്ഷയോ ഇല്ലാതെ സ്ക്രീനിൽ കാണുമ്പോഴാകും ഭംഗി. അതാകും മികച്ച ആസ്വാദനം. എങ്കിൽ അവർ പ്രതീക്ഷിച്ച ഹൈപ്പ് കിട്ടിയിട്ടുണ്ട് ഇൗ ചിത്രത്തിലൂടെ. പക്ഷേ അത് ഞാനടങ്ങുന്ന പ്രേക്ഷകരുടെ ആസ്വാദനത്തെ എത്രമേൽ ബാധിക്കുമെന്ന് കണ്ടു തന്നെ അറിയണം. കുറച്ചു കൂടി പക്വത ആകാമായിരുന്നു. ഇതിനൊക്കെ ശങ്കർ എന്ന സംവിധായകനെ കണ്ട് പഠിക്കണം മലയാളികൾ..
അയാളുടെ സിനിമയിലെ സർപ്രൈസുകൾക്ക് അയാൾ സ്വീകരിക്കുന്ന രഹസ്യ സ്വഭാവം ഇന്ത്യയിലെ മുഴുവൻ നിർമാതാക്കൾക്കും സംവിധായകർക്കും ഒരു പാഠപുസ്തകമാണ്. അന്ന്യനിലെ വില്ലനെയും ശിവാജിയിലെ മൊട്ടബോസ്സിനെയും ഐ യിലെ സുരേഷേട്ടനെയും പ്രേക്ഷകർ പ്രതീക്ഷിക്കാതെ കണ്ട് ഞെട്ടിയ സീനുകളാണ്. മറയ്ച്ചു വയ്‌ക്കേണ്ടവ മറയ്ച്ചു തന്നെ വയ്ക്കണം. എങ്കിലും ഈ പ്രായത്തിലും അഭിനയത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന മമ്മൂക്കക്ക് കയ്യടിച്ചേ മതിയാകൂ.