ADVERTISEMENT

മലയാളത്തിൽ അമ്മ വേഷങ്ങൾ ചെയ്യുന്ന നടിമാരും അമ്മ കഥാപാത്രങ്ങളും കുറഞ്ഞുവരുന്ന കാഴ്ചയാണ് ഈ അടുത്തിടെയായി കാണാനാകുന്നത്. ഇപ്പോഴിതാ അമ്മ കഥാപാത്രം ചെയ്യാൻ സിനിമാ മേഖലയിൽ നിന്നും ആരും വിളിക്കുന്നില്ലെന്ന് തുറന്നുപറയുകയാണ് നടി മായ േമനോൻ. ലവ് ആക്‌ഷൻ ഡ്രാമ, മറഡോണ, മായാനദി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് മായ. ദുൽഖർ നായകനായ കുറിപ്പിൽ താരത്തിന്റെ അമ്മയായാണ് നടി എത്തുന്നത്.

 

നടിയുടെ കുറിപ്പ് വായിക്കാം: 

 

സിനിമാ ഇൻഡസ്ട്രിയിൽ ഉളളവർ അറിയാൻ: 

 

അടുത്തയിടെ, സിനിമമേഖലയിൽ പലരും എന്നെ 'അമ്മ' കഥാപാത്രം ചെയ്യുവാൻ വിളിക്കുന്നില്ല...!! കാരണമായി അവർ പറയുന്നത്, ഞാൻ മുൻപ് ഒരു കുറിപ്പ് ഇട്ടത് അവർ വിചാരിച്ചു "ഞാൻ ഇനി ഒരിക്കലും 'അമ്മ' കഥാപാത്രം ചെയ്യില്ല" എന്നാണ് പറഞ്ഞത് എന്ന് കരുതിയെന്ന്....!!

 

എന്നാൽ ഞാൻ ഇട്ട കുറിപ്പിൽ വ്യക്തമായി പറയുന്നുണ്ട്, "വെറുതെ ഒരു അമ്മ" കഥാപാത്രം എന്ന്, അതായത്, അഭിനയിക്കുവാൻ യാതൊരു പ്രാധാന്യവുമില്ലാത്ത വെറും 'സൈഡ് റോൾ അമ്മ കഥാപാത്രം' മാത്രം ചെയ്യുവാൻ വന്നതല്ല എന്നാണ് ഉദ്ദേശിച്ചത്..

 

അതായത്, എനിക്ക്, എന്റെ വൈബ്സിന് യോജിക്കുന്ന, എന്നാൽ കഥയിൽ അഭിനയ പ്രാധാന്യമുള്ള, വിവിധ തരം കഥാപാത്രങ്ങൾ ചെയ്യുവാൻ വന്നതാണ് എന്നാണ് ഞാൻ ആ പറഞ്ഞതിന്റെ അർത്ഥം..അല്ലാതെ അമ്മ കഥാപാത്രം തീർത്തും ചെയ്യില്ല എന്നല്ല ; ഇല്ലെങ്കിൽ "കുറുപ്പ് "എന്ന അടുത്തിടെ ഷൂട്ട് കഴിഞ്ഞ റിയലിസ്റ്റിക് സ്ക്രിപ്റ്റിൽ വെറും അനിയന്റെ പ്രായവ്യത്യാസം മാത്രം ഉള്ള ദുൽഖർ സൽമാന്റെ " 3 കാലഘട്ടങ്ങളിലുള്ള അമ്മ കഥാപാത്രം"ഞാൻ ചെയ്യുമായിരുന്നില്ലല്ലോ...

 

തിരക്കഥയുടെ കരുത്ത്, കഥാപാത്രത്തിന്റെ പ്രാധാന്യം എന്നിവ തന്നെയാണ് അതിന്റെ സ്ക്രീൻ സ്പെയ്സ് ടൈമിനേക്കാൾ എന്നെ എന്നും ആകർഷിച്ചിട്ടുള്ളത്...!!

 

അതായത്, എന്റെ എതിരെ ആര് നിൽക്കുന്നു എന്നതല്ല,എനിക്ക് അവിടെ പെർഫോം ചെയ്യുവാൻ സ്പേസ് ഉണ്ടോ,എന്റെ കഥാപാത്രത്തിന് കഥാഗതി യിൽ പ്രാധാന്യം ഉണ്ടോ, അത് കൺവിൻസിങ് ആയി എനിക്ക് എക്സ്പ്രസ് ചെയ്യുവാൻ പറ്റുമോ എന്നതൊക്കെ മാത്രമാണ് എന്നെ അലട്ടുന്ന വിഷയം ഉളളൂ എന്നർത്ഥം... ;

 

അതായത്, എന്നെ അഭിനയിക്കുവാൻ വിളിക്കുന്ന വർക്ക് എനിക്ക്, എന്റെ calibre -ന് യോജിച്ച കഥാപാത്രം നൽകുവാനുള്ള ഔചിത്യബോധം ഉണ്ടാകണം എന്ന് മാത്രം....!!

 

[ NB : ഒപ്പം ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ.. അതായത്, ഞാൻ ജോലി ചെയ്യുന്നത് അത് ഓഫീസ് ജോലിയായാലും, സിനിമ അഭിനയം ആയാലും എന്റെ കുടുംബത്തിന്, പ്രത്യേകിച്ച് എന്റെ 2 കുട്ടികൾക്ക് വേണ്ടി തന്നെയാണ്. അതുകൊണ്ട് വെറും കൗതുകം കൊണ്ട് വരുന്ന അഭിനയമോഹികളോട് പറയുന്ന സ്ഥിരം ഡയലോഗ് എന്നോട് പറയരുത്...എനിക്ക് അർഹതപ്പെട്ട പ്രതിഫലം തന്നേ പറ്റൂ. കരാർ അനുസരിച്ചു തുക തീരുമാനിച്ച് പിന്നീട് അത് നീട്ടിവച്ച് പോകുന്നതും, തരാതിരിക്കുന്നതും ശരിയല്ല.]

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com