പ്രേമത്തിലെ സെലിൻ ഇവിടുണ്ട്; വൈറൽ ചിത്രം
Mail This Article
സൂപ്പര്‍ ഹിറ്റായി മാറിയ പ്രേമം സിനിമയില്‍ ജോർജ് എന്ന നായകനൊപ്പം മറക്കാനാകാത്ത മറ്റൊരു കഥാപാത്രമാണ് സെലിൻ. നടിയായിരുന്ന മഡോണ സെബാസ്റ്റ്യന്‍റെ ചെറുപ്പകാലം അവതരിപ്പിച്ച പെണ്‍കുട്ടിയായെത്തിയ കുട്ടി സെലിനെയും ആര്‍ക്കും മറക്കാനാവില്ല. ഇപ്പോഴിതാ ആ കുട്ടി സെലിനോടൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവയ്ക്കുകയാണ് നടൻ ആന്‍റണി വര്‍ഗീസ്.
സെലിന്‍ ജോര്‍ജ് എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. സിനിമയില്‍ മഡോണയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരുന്ന പെണ്‍കുട്ടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേമം പുറത്തിറങ്ങി നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ ആ കുട്ടി വീണ്ടും സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണെന്നാണ് സൂചന.
ആന്‍റണി വര്‍ഗ്ഗീസ്-ടിനു പാപ്പച്ചൻ കൂട്ടുകെട്ടിലൊരുങ്ങുന്ന അജഗജാന്തരം എന്ന സിനിമയിലൂടെയാണ് ഇവ പ്രകാശ് എന്ന കൊച്ചുമിടുക്കിയുടെ മടങ്ങിവരവെന്നും റിപ്പോർട്ട് ഉണ്ട്.