ADVERTISEMENT

ധ്രുവ് വിക്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. ധ്രുവിന്റെ അരങ്ങേറ്റ ചിത്രം ആദിത്യ വർമയ്ക്ക് ഗംഭീര വരവേൽപ്പ് ആണ് തമിഴകത്തു നിന്നും ലഭിക്കുന്നത്. അർജുൻ റെഡ്ഡിയുടെ റീമേക്ക് എന്നതിലുപരി ധ്രുവ് വിക്രത്തിന്റെ അഭിനയം തന്നെയാണ് സിനിമയിലെ വേറിട്ട ഘടകം. അതിഗംഭീര പ്രകടനമാണ് ധ്രുവിന്റേതെന്നാണ് കണ്ടിറങ്ങുന്നവർ ഒന്നടങ്കം പറയുന്നത്.

Exclusive: Chiyaan Vikram's Extremely Emotional Speech After Adithya Varma FDFS! | Dhruv Vikram

 

Kiss Scenes Vera Level" - Adithya Varma Public Review

അച്ഛൻ വിക്രത്തിനും ഈ സ്വീകരണം ഇരട്ടി സന്തോഷം നൽകുന്നു. തന്റെ ആദ്യ ചിത്രത്തിനു ലഭിച്ച സന്തോഷത്തേക്കാൾ പതിന്മടങ്ങ് സന്തോഷമാണ് മകന്റെ ചിത്രം റിലീസ് ചെയ്തപ്പോൾ ഉണ്ടായതെന്ന് വിക്രം പറയുന്നു.

 

അർജുൻ റെഡ്ഡിയിൽ അസോഷ്യേറ്റ് സംവിധായകനായിരുന്ന ഗിരീസായ ആണ് ഈ ചിത്രത്തിന്റെ സംവിധാനം. തമിഴകത്തെ മുൻനിര സംവിധായകനായ ബാലയെ ഈ പ്രോജക്ടിൽ നിന്നും നീക്കിയാണ് ചിത്രം ഗിരീസായയെ ഏൽപിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്‌ഷന്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് നിര്‍മാതാക്കളായ ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രത്തെ കുറിച്ചുള്ള അതൃപ്തി ബാലയെ അറിയിക്കുന്നതും പിന്നീട് അദ്ദേഹം സ്വയം പിന്മാറുന്നതും.

 

ഗിരീശായയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ബാലയ്ക്കു പുറമെ നായികയായി എത്തിയ മേഘ ചൗധരിയെയും നീക്കിയിരുന്നു. ഈ സിനിമയിൽ പ്രധാന നായികയായി ബനിത സന്ധു എത്തുന്നു. ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. റെയ്‌സ അവതരിപ്പിച്ച കഥാപാത്രമായി തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദാണ് സ്‌ക്രീനിലെത്തുക.

 

അര്‍ജുന്‍ റെഡ്ഢിയുടെ സംഗീത സംവിധായകന്‍ രഥന്‍ തന്നെ ആദിത്യവര്‍മയിലെ ഗാനങ്ങള്‍ക്ക് ഈണം പകരും. രവി കെ. ചന്ദ്രന്‍ ഛായാഗ്രഹകന്‍. 2011ല്‍ പുറത്തിറങ്ങിയ ഏഴാം അറിവു റിലീസായി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

 

ബാല സംവിധാനം ചെയ്ത വർമയുടെ ചിത്രീകരണം ഏകദേശം പൂർത്തിയാക്കി റിലീസിനൊരുങ്ങുമ്പോഴായിരുന്നു ചിത്രം ഉപേക്ഷിക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്. സിനിമയുടെ പ്രിവ്യു കണ്ടതിനു ശേഷമായിരുന്നു നിർമാതാക്കളുടെ നടപടി. ഇതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ബാലയെ പിന്തുണച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങൾ വന്നിരുന്നു. എന്നാൽ ധ്രുവിന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുന്നുവെന്നും ബാല ട്വീറ്റ് ചെയ്തതോടെ വിവാദങ്ങൾ അടങ്ങി.

 

മേഘ ചൗധരി, ഈശ്വരി റാവു, റെയ്‌സാ വില്‍സണ്‍, ആകാശ് പ്രേം കുമാര്‍ എന്നിവരായിരുന്നു വര്‍മയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് രാധന്‍ ആയിരുന്നു. എം.സുകുമാര്‍ ആയിരുന്നു ഛായാഗ്രാഹകന്‍. ഇവരെയൊക്കെ നീക്കം ചെയ്താണ് പുതിയ ചിത്രം ആരംഭിച്ചത്. 

 

സന്ദീപ് റെഡ്ഡി ആദ്യമായി സംവിധാനം ചെയ്ത അർജുൻ റെഡ്ഡി തെലുങ്കിലെ സ്ഥിരം ക്ലീഷെ സിനിമകൾക്കുള്ള മറുപടി കൂടിയായിരുന്നു. വിജയ് ദേവരകൊണ്ടയുടെ പ്രകടനവും ചിത്രത്തിനു മുതൽക്കൂട്ടായി. അഞ്ചു കോടി രൂപ മുതല്‍മുടക്കിലെടുത്ത ചിത്രം ബോക്സ് ഓഫിസില്‍ അറുപത്തിയഞ്ചു കോടി ലാഭം കൊയ്തിരുന്നു.

 

ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യുകയുണ്ടായി. സന്ദീപ് റെഡ്ഡി തന്നെ സംവിധായകനാകുന്ന സിനിമയിൽ ഷാഹിദ് കപൂർ ആയിരുന്നു നായകൻ. ഹിന്ദിയിലും ചിത്രം വലിയ വിജയമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com