ADVERTISEMENT

പനജി∙രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ച ടി.കെ.രാജീവ്് കുമാറിന്റെ കോളാമ്പി എന്ന ചിത്രത്തിനു മികച്ച സ്വീകരണം. കോളാമ്പി സ്പീക്കറുകളും പഴയ റെക്കോഡ‍ുകളും ജീവിതത്തിന്റെ അഭിവാജ്യ ഘടകമായ കുടുംബത്തിനു അവയ്ക്കു സർക്കാർ നിരോധനം ഏർപ്പെടുത്തുമ്പോളുണ്ടാകുന്ന പ്രശ്നങ്ങളാണു ചിത്രം പറയുന്നത്. പഴയ പ്രസംഗങ്ങളും പാട്ടുകളും കൊണ്ടു സിനിമ കേരളത്തിന്റെ ഒരു കാലഘട്ടത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. പൗരത്വ പ്രശ്നവും ചിത്രം ചർച്ച ചെയ്യുന്നു. നല്ല സിനിമകൾക്കു എന്നും കാഴ്ചക്കാരുണ്ടെന്നു ടി.കെ.രാജീവ് കുമാർ മുഖാമുഖത്തിൽ പറഞ്ഞു. 

 

പുതിയ ചിന്തകൾ സ്വീകരിക്കാൻ പ്രേക്ഷകർ തയാറാണ്. കേരളത്തിൽ ആ മാറ്റം പ്രകടമായതിനാൽ കോളാമ്പി  ക്രിസ്മസിന് തിയറ്ററുകളിലെത്തുമെന്നു  അദ്ദേഹം പറഞ്ഞു. താരങ്ങളായ നിത്യ മേനോൻ, രോഹിണി, സംഭാഷണമെഴുതിയ കെ.എം.വേണുഗോപാൽ എന്നിവരും മുഖാമുഖത്തിൽ പങ്കെടുത്തു. രാജീവ് കുമാറിന്റെ ക്രാഫ്റ്റാണു അദ്ദേഹത്തിന്റെ ചിത്രങ്ങളിലേക്കു തന്നെ ആകർഷിക്കുന്നതെന്നു നിത്യ മേനോൻ പറഞ്ഞു. നല്ല സിനിമയുടെ ഭാഗമാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com