ADVERTISEMENT

തെന്നിന്ത്യൻ സിനിമാ നടി നമിത  ബിജെപിൽ ചേർന്നത് ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ വാർത്തയാക്കിയ വിഷയമായിരുന്നു. എന്നാൽ നമിതയ്ക്കു ലഭിക്കേണ്ട ആശംസകളും വിമർശനങ്ങളും വന്നു ചേർന്നത് മലയാളി നടിയായ നമിത പ്രമോദിനു നേരെയാണ്.

 

‘നടി നമിത ബിജെപിയിൽ ചേർന്നു’ എന്ന തലക്കെട്ടോടെ വന്ന വാർത്ത ചിലരിൽ സംശയത്തിനിടയാക്കി. വാർത്തയുടെ മുക്കും മൂലയും കേട്ട് നമിത പ്രമോദിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഒരു കൂട്ടം ആളുകൾ.

 

നമിതയെ ‘ജി’ എന്ന് അഭിസംബോധന ചെയ്തുള്ള കമന്റുകൾ കാണാം. ‘ധൈര്യമായി മുന്നോട്ടു പോകുക. സംഘം കാവലുണ്ട്’ എന്നാണ് ഒരു കമന്റ്. നമിതയെ കാത്ത് ഗവർണർ സ്ഥാനമുണ്ടെന്നും, നല്ല തീരുമാനമെന്നും, ഇനി നമിതയുടെ സിനിമ കാണില്ലെന്നും വരെ പറഞ്ഞവരുമുണ്ട്. കമന്റിട്ടവർക്ക് ആളുമാറിപ്പോയെന്ന് തിരുത്തിയവരുമുണ്ട്.

 

ഭർത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമായിരുന്നു തമിഴ് നടി നമിത ബിജെപിയിൽ ചേർന്നത്. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിലാണ് താരം പാർട്ടിയിൽ അംഗത്വമെടുത്തത്. നേരത്തെ അണ്ണാഡിംഎംകെയിൽ നമിത അംഗത്വം എടുത്തിരുന്നു. ഇതിൽ നിന്ന് രാജിവച്ചാണ് നടി ബിജെപിയിൽ ചേർന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അണ്ണാഡിംഎംകെയുടെ താരപ്രാചരകയായിരുന്നു നമിത.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com