സങ്കടമടക്കാനായില്ല; വേദിയിൽ പൊട്ടിക്കരഞ്ഞ് ദീപിക
Mail This Article
പുതിയ ചിത്രം ഛപാക്കിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങില്‍ പൊട്ടിക്കരഞ്ഞ് നടി ദീപിക പദുക്കോൺ. ഈ സിനിമയും കഥാപാത്രവും തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്നും ഹൃദയത്തെ എത്ര സ്പർശിച്ചുവെന്നും പറയവെയാണ് ദീപികയുടെ കണ്ണു നിറഞ്ഞത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഛപാക്.
ചിത്രത്തിൽ മാൽതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ഒപ്പം നിർമാണ രംഗത്തേക്കുള്ള ദീപികയുടെ ചുവടുവയ്‌പും ഛപാക്കിലൂടെയാണ്. ആസിഡ് എറിഞ്ഞ കാമുകനെതിരായ നീതിക്കായുള്ള മാൽതിയുടെ പോരാട്ടവും നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കലുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം.ആസിഡ് വിൽപ്പന തടയാൻ നമ്മുടെ രാജ്യത്ത് ശക്തമായ നിയമങ്ങൾ ഇല്ലാത്തതും ചിത്രത്തിൽ പ്രതിപാദിക്കുന്നു.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, ‘സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന സ്ഥാപനവും നടത്തുന്നുണ്ട്.