ADVERTISEMENT

കായൽ ഫിലിംസിന്റെ ബാനറില്‍ തമ്പി ആന്റണി നിർമിച്ച് ആര്‍. ശരത് സംവിധാനം ചിത്രമാണ് പറുദീസ. തമ്പി ആന്റണിക്കൊപ്പം ശ്രീനിവാസൻ, ശ്വേതാ മേനോന്‍ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2012 ൽ റിലീസ് ചെയ്ത ഈ സിനിമയുടെ ഇംഗ്ലിഷ് പതിപ്പ് ഇപ്പോൾ യുട്യൂബിൽ ശ്രദ്ധനേടുന്നു. നദി തെക്കേക്ക് ആണ് സബ്ടൈറ്റിൽ ചെയ്തിരിക്കുന്നത്.

New Movies 2018 Full Movies | PARADISE | English Full Movie 2018 | Latest English Dubbed Movie 2018

 

ചിത്രം ഇതുവരെ കണ്ടത് അഞ്ച് ലക്ഷത്തിനു മുകളിൽ ആളുകളാണ്. പാരഡൈസ് എന്നാണ് സിനിമയുടെ ഇംഗ്ലിഷ് പതിപ്പിനു നൽകിയിരിക്കുന്ന പേര്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതും. വിദേശികളാണ് ചിത്രം കണ്ട ശേഷം യുട്യൂബിൽ പ്രതികരണവുമായി എത്തുന്നത്.

 

ആംസ്റ്റർ ഡാം ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്ക് (വിനു എബ്രഹാം) പുരസ്കാരം ലഭിച്ചിരുന്നു.  ജഗതി ശ്രീകുമാര്‍, വിഷ്ണുപ്രിയ, നന്ദു, ഇന്ദ്രന്‍സ് തുടങ്ങിയവരായിരുന്നു മറ്റുതാരങ്ങൾ.

 

ഒ.എന്‍.വിയുടെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയത് ഔസേപ്പച്ചന്‍. ക്യാമറ: സാജന്‍ കളത്തില്‍, എഡിറ്റിങ്: അജിത്, മേക്കപ്പ്: പട്ടണം റഷീദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com