കല്യാണിയും ശിവയും; ഹീറോയിലെ ഡിലീറ്റഡ് രംഗം
Mail This Article
×
ശിവകാര്‍ത്തികേയനെ നായകനാക്കി പി.എസ്. മിത്രൻ സംവിധാനം ഹീറോ സിനിമയിലെ ഡിലീറ്റഡ് രംഗം പുറത്തിറങ്ങി. സിനിമയുടെ റിലീസിന് ഒരുദിവസം മുമ്പെയാണ് രംഗം യുട്യൂബിലൂടെ റിലീസ് ചെയ്തത്. ഹിറ്റ് ചിത്രം ഇരുമ്പ് തിരൈയ്ക്ക് ശേഷം മിത്രൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം അഭയ് ഡിയോള്‍ ചിത്രത്തിൽ വില്ലനാകുന്നു. കല്യാണി പ്രിയദർശൻ ആണ് നായിക. ആക്‌ഷന്‍ കിങ് അർജുനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
സൂപ്പർഹീറോ വേഷത്തിൽ ശിവ എത്തുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. ശാസ്ത്രഞ്ജനായാണ് അർജുൻ വേഷമിടുന്നത്.ജോർജ് സി. വില്യംസ് ആണ് ഛായാഗ്രഹണം. സംഗീതം യുവന്‍ ശങ്കര്‍ രാജ. എഡിറ്റിങ് റൂബെൻ. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിലെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.