ADVERTISEMENT

നടൻ ആദിൽ ഇബ്രാഹിം വിവാഹിതനായി. നമിതയാണ് ആദിലിന്റെ വധു. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ആയിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ സൽക്കാര ചടങ്ങ്. നമിതയാണ് വധു. 

Actor Adil Ibrahim Marriage Reception | Adil Ibrahim Wedding Reception Full Video

 

സിനിമാ സീരിയൽ രംഗത്തെത്തെ പ്രമുഖർ പങ്കെടുത്തു. പേളി മാണി, ശ്രീനിഷ് അരവിന്ദ്, സഞ്ജു ശിവറാം, ഹേമന്ത് മേനോന്‍, അനു മോഹന്‍, ശില്‍പ ബാല, അനുമോള്‍, സംവിധായകരായ സലിം അഹമ്മദ്, ജിസ് ജോയ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

ദുബായില്‍ ആർജെ ആയിരുന്ന ആദിൽ മഴവിൽ മനോരമയിലെ ഡി 4 ഡാൻസ് എന്ന പരിപാടിയുടെ അവതാരകനായാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത എൻഡ്‌ലെസ് സമ്മർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. 2014ല്‍ പുറത്തിറങ്ങിയ പേർഷ്യക്കാരനിലൂടെ നായകനായി. ജയറാമിനൊപ്പം അച്ചായൻസിലും പ്രധാന വേഷത്തിലെത്തി.

 

ഏറ്റവുമൊടുവില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലാണ് ആദിൽ അഭിനയിച്ചത്. ആദിൽ അവതാരകനായിരുന്ന ഡി 4 ഡാൻസിലെ മത്സരാർഥികളടക്കം സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com