ജീവിതകാലത്തിനിടെ വാങ്ങിക്കൂട്ടുന്ന വസ്തുക്കൾ നമ്മുടെ കാലശേഷം ആരുടേതാകും? നമ്മുടെ പ്രിയപ്പെട്ടവർക്ക് അവ ബാധ്യതയാകാതിരിക്കാൻ വഴിയുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവും മരണത്തിനു മുൻപേ ആലോചിക്കേണ്ടേ?
മിനിമലിസം എന്ന ജീവിതരീതിയോടു ചേർന്നുനിൽക്കുന്ന, ജീവിതത്തിൽ ഒരു ഘട്ടത്തിൽ മാത്രം നടപ്പാക്കാനാകുന്ന ‘സ്വീഡിഷ് ഡെത്ത് ക്ലീനിങ്ങി’നെപ്പറ്റി എഴുതുകയാണ് അഭിഭാഷകയും എഴുത്തുകാരിയുമായ രാധിക പദ്മാവതി. എന്താണ് പാശ്ചാത്യ ജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന ഈ ‘ഡെത്ത് ക്ലീനിങ്’?
Mail This Article
×
നാം വാങ്ങിക്കൂട്ടുന്നവ നമ്മുടെ കാലശേഷം ആരുടേതാകും? നമ്മുടെ പ്രിയപ്പെട്ടവർക്ക് അവ ബാധ്യതയാകാതിരിക്കാൻ വഴിയുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സ്വീഡിഷ് ഡെത്ത് ക്ലീനിങ്.
ഈ ഭൂമിയിൽ ഒരു ചെറുസന്ദർശനത്തിനു വന്നവരാണ് നമ്മൾ മനുഷ്യരെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടും, ഒന്നുകിൽ ഭയപ്പെടുകയും അല്ലെങ്കിൽ നിരാകരിക്കുകയും ചെയ്യുന്ന ഒന്നാണ് നമുക്കു മരണം. വാർധക്യവും മരണവും പരസ്പരം ചേർത്തുവയ്ക്കാവുന്ന വാക്കുകളായിട്ടും വാർധക്യത്തിലും നാം മരണത്തെ മാറ്റിനിർത്താൻ ആഗ്രഹിക്കുന്നു.
പാശ്ചാത്യനാടുകളിൽ, വാർധക്യം എത്തുന്നതിനു മുൻപുതന്നെ ഇനിയുള്ള ജീവിതം എങ്ങനെയാവണം എന്നതിനെക്കുറിച്ചു മനുഷ്യർക്ക് ഏകദേശ ധാരണയുണ്ട്. വിരമിച്ചശേഷം യാത്രകളൊക്കെ കഴിഞ്ഞ് വീണ്ടും ജോലിക്കു ശ്രമിക്കുന്നവരാണ് പലരും. ശരീരവും മനസ്സും ക്ഷീണിച്ചെന്നു തോന്നുന്നതിനു മുൻപുതന്നെ അവർ വാർധക്യകാലത്ത് ജീവിക്കാൻ പറ്റിയ ഇടം കണ്ടെത്തുന്നു. ഒന്നുകിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.