ദേശീയപുരസ്കാരം സ്വീകരിച്ച് കീർത്തി; കൈയ്യടിച്ച് സുരേഷ്കുമാറും മേനകയും
Mail This Article
അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ തിളങ്ങി ജോജു ജോർജും കീർത്തി സുരേഷും. ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്കാര ജോതാക്കൾക്ക് അവാർഡ് സമ്മാനിച്ചു.
'ജോസഫ്' സിനിമയിലെ പ്രകടനത്തിനായിരുന്നു ജോജുവിന് ദേശീയ (പ്രത്യേക പരാമർശം) പുരസ്കാരം. 'മഹാനടി' എന്നചിത്രത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷ് ഏറ്റുവാങ്ങിയത്. അച്ഛൻ സുരേഷ് കുമാറും അമ്മ മേനകയും സഹോദരി രേവതി സുരേഷും ചടങ്ങിൽ സന്നിഹിതരായിരുന്നു. നടൻമാരായ അക്ഷയ് കുമാർ, വിക്കി കൗശൽ, സംവിധായകൻ ആദിത്യ ധർ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി.
അതേസമയം, പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ റജിസ്റ്റര്‍ എന്നീ വിഷയങ്ങളിൽ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകന്‍ സക്കരിയയും തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും നിര്‍മാതാക്കളും നടി സാവിത്രി ശ്രീധരനും വിട്ടുനിന്നു.