ADVERTISEMENT

അഭിനയ ജീവിതത്തിൽ എന്നപോലെ വ്യക്തി ജീവിതത്തിലും സൂര്യ ഒരു സൂപ്പർതാരം തന്നെയാണ്. 2006ൽ ആരംഭിച്ച അഗരം ഫൗണ്ടേഷനിലൂടെ സൂര്യയും കുടുംബവും ഒരുപാട് 

 

Suriya Emotional Moment | Agaram Foundation Book Launch

കുട്ടികൾക്ക് കൈത്താങ്ങും ആശ്രയുവമാണ്. അടുത്തിടെ നടൻ പങ്കെടുത്ത പൊതുവേദിയിൽ വച്ച് ഈ സ്ഥാപനത്തിലെ പെൺകുട്ടിയുടെ ഒരു പ്രസംഗം സദസ്സിനെ പിടിച്ചുലച്ചു. പെൺകുട്ടിയുടെ പ്രസംഗം കേട്ട സൂര്യ പൊട്ടിക്കരഞ്ഞു. 

 

സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി സൂര്യയുടെ പിതാവ് നടന്‍ ശിവകുമാര്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പുസ്തക പ്രകാശനം നടന്നിരുന്നു. ഈ ചടങ്ങില്‍ വച്ച് സൂര്യ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാണ്.

 

തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയടക്കം പങ്കെടുത്ത ചടങ്ങിൽ വച്ചാണ് സൂര്യ പൊട്ടിക്കരഞ്ഞത്. അഗരം ഫൗണ്ടേഷന്റെ സഹായത്തോടെ പഠിച്ച് അധ്യാപികയായ ഗായത്രി എന്ന പെണ്‍കുട്ടിയുടെ ഉള്ളുപൊള്ളുന്ന കഥ കേട്ടാണ് സൂര്യ പൊതുവേദിയിൽ പൊട്ടിക്കരഞ്ഞത്. തമിഴ്‌നാട്ടിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്നാണ് ഗായത്രി വരുന്നത്. പിന്നോക്ക സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് ഗായത്രി.

 

ഗായത്രിയുടെ വാക്കുകൾ : തഞ്ചാവൂരിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് ഞാൻ വരുന്നത്. കേരളത്തിലാണ് എന്റെ അപ്പാ ജോലി ചെയ്തിരുന്നത്. വിറകു വെട്ടാനും കിണര്‍ കുഴിക്കാനും കല്ലുവെട്ടാനും ഒക്കെ അപ്പ പോകാറുണ്ട്. എന്നെ പഠിപ്പിച്ചിരുന്നത് വളരെ കഷ്ടപ്പെട്ടാണ്. അമ്മയും കൂലിപ്പണി ചെയ്തിരുന്നുവെന്നും. സഹോദരന്‍ ഒന്‍പതാം ക്ലാസിൽ പഠിക്കുകയായിരുന്നു, ഞാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു അപ്പയ്ക്ക് അര്‍ബുദം വന്നത്.

 

‘പിന്നീട് എങ്ങനെ ജീവിക്കണമെന്ന് അറിയില്ലായിരുന്നു. ഞങ്ങള്‍ക്ക് യാതൊരു നിവൃത്തിയുമില്ലാതെയായി, പഠിച്ച് വലിയ നിലയില്‍ എത്തണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അതൊന്നും ഇനി സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ എല്ലാ മോഹങ്ങളും കുഴിച്ചു മൂടി പൊട്ടിക്കരഞ്ഞു.’

 

‘അപ്പയുടെയും എന്റെയും ആഗ്രഹം നീ പഠിച്ച് വലിയവളാകണമെന്നാണ് എന്നായിരുന്നു അപ്പോള്‍ അമ്മ പറഞ്ഞത്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും നിന്നെ പഠിപ്പിക്കുമെന്നും പിച്ച എടുത്തിട്ടാണെങ്കില്‍ പോലും പഠിപ്പിക്കുമെന്നും ഗായത്രി പറഞ്ഞു. അങ്ങനെയാണ് അമ്മ അഗരം സ്ഥാപനത്തിനു കത്തയച്ചത്, വയ്യാതിരുന്നിട്ടും അപ്പയാണ് എല്ലാം കാര്യങ്ങളും അന്വേഷിച്ച് എന്നെ അവിടെ കൊണ്ടാക്കിയത്. ഇടയ്ക്കിടെ കാണാന്‍ വരാമെന്ന് പറഞ്ഞ് അപ്പ പോയെന്നും പിന്നീട് ഞാന്‍ കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ മരണ വാര്‍ത്തയായിരുന്നു.’ ഗായത്രി വിതുമ്പലോടെ പറഞ്ഞു.

 

‘സമൂഹത്തിലെ പിന്നോക്ക വിഭാഗത്തില്‍ നിന്ന് വരുന്ന പെണ്‍കുട്ടിയാണ് ‌ഞാൻ. ഞങ്ങളെ ആരും പരിഗണിക്കുകയോ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ആരും തിരക്കാറോ ഇല്ല. അഗരമാണ് എന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് മര്യാദ നല്‍കിയത്, പേടികൂടാതെ സംസാരിക്കാനും തല ഉയര്‍ത്തി നില്‍ക്കാനും തനിക്ക് സാധിച്ചു. ഗായത്രി പറഞ്ഞു. എന്റെ വലിയ ആഗ്രഹം ഇംഗ്ലിഷ് പഠിക്കണമെന്നതായിരുന്നു. അഗരത്തിന്റെ സഹായത്തോടെ ഞാന്‍ ബിഎ ഇംഗ്ലിഷിന് ചേര്‍ന്നുവെന്നും ഇന്ന് ഞാന്‍ കേരളത്തില്‍ അധ്യാപികയാണെന്നും ഗായത്രി പറഞ്ഞു.

 

ഗായത്രിയുടെ വാക്കുകള്‍ കേട്ട സൂര്യ വിതുമ്പൽ അടക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു. ഗായത്രിയെ ചേര്‍ന്ന് നിര്‍ത്തി സൂര്യ അഭിനന്ദിച്ചു, ഈ പെണ്‍കുട്ടി എല്ലാവര്‍ക്കും പ്രചോദനമാണെന്നാണ് സൂര്യ സദസ്സിനോടായി പറഞ്ഞത്. സഹോദന്‍ കാര്‍ത്തിയും ഭാര്യ ജ്യോതികയും അഗരം ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തകരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com