ദീപിക പദുകോണിന്റെ സിനിമകൾ ബഹിഷ്കരിക്കണം: ബിജെപി നേതാവ്
Mail This Article
ജെഎന്‍യുവിൽ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് നടി ദീപിക പദുകോണിന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗ. ട്വിറ്ററിലൂടെയാണ് ബഗ്ഗ ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികൾക്കും അധ്യാപകർക്കും നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലായിരുന്നു ഇന്നലെ എട്ട് മണിയോടെ ദീപിക ക്യാംപസിൽ എത്തിയത്.
സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ട ശേഷമായിരുന്നു ദീപിക പദുകോൺ മടങ്ങിയത്. വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്, മുൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ എന്നിവരോട് ദീപിക സംസാരിച്ചു. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ശേഷമാണ് ദീപിക മടങ്ങിപ്പോയത്.