ADVERTISEMENT

തമിഴകത്തെ പൊങ്കല്‍ ആഘോഷമാക്കാന്‍ 'തലൈവര്‍' ചിത്രം 'ദര്‍ബാര്‍' ഇന്ന് തിയറ്ററുകളില്‍ എത്തി. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ആദ്യദിനം വേള്‍ഡ് വൈഡായി 7000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്. കേരളത്തിലും നൂറില്‍ കൂടുതല്‍ കേന്ദ്രങ്ങളിലാണ് റിലീസ്.

 

രാവിലെ മുതൽ ഫാൻസ് ഷോ പ്രദർശനം ഉണ്ടായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. പൊലീസ് വേഷത്തിൽ രജനിയുടെ എനർജി തന്നെയാണ് ചിത്രത്തിന്റെ പ്രധാനപ്രത്യേകത. വിജയ്‍യുടെ സർക്കാരിനു ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദര്‍ബാർ.

 

ലേഡി സൂപ്പർസ്റ്റാർ നയന്‍‌താരയും നായിക വേഷത്തിലെത്തുന്നു എന്നത് ചിത്രത്തിലുള്ള പ്രതീക്ഷകൂട്ടുന്നു. 'ചന്ദ്രമുഖി', ‘കുശേലന്‍’, ‘ശിവാജി ദി ബോസ്’ എന്നീ രജനി ചിത്രങ്ങളിലും നയന്‍താര അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. ഇരുപത്തിയൊമ്പത് വർഷമാണ് ഒരു രജനി ചിത്രത്തിന് സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്നത്. 1991ൽ ഇറങ്ങിയ ദളപതിയാണ് ഇരുവരും ഒന്നിച്ച ഒടുവിലത്തെ ചിത്രം.

 

നിവേദ തോമസ്, ബോളിവുഡ് താരം സുനിൽ ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പൊങ്കൽ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com