ADVERTISEMENT

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ ശരിക്കുള്ള കുഞ്ഞപ്പൻ നടൻ സൂരജ് തേലക്കാടാണെന്ന് അണിയറക്കാർ പുറത്തു വിട്ടതോടെ സമൂഹമാധ്യമങ്ങളിൽ സൂരജിന് അഭിനന്ദനപ്രവാഹമാണ്. സ്വന്തം മുഖം പോലും കാണിക്കാതെ റോബോട്ടിന്റെ വേഷം അണിഞ്ഞ് കഷ്ടപ്പെട്ട് അഭിനയിച്ച സൂരജിന്റെ സമർപ്പണത്തെ ചിത്രത്തിന്റെ അണിയറക്കാരും വാഴ്ത്തിയിരുന്നു. സൂരജാണ് കുഞ്ഞപ്പനായി അഭിനയിച്ചതെന്ന് ആദ്യം പുറത്തു വിട്ടത് മനോരമ ഒാൺലൈനിന്റെ പ്രത്യേക വിഡിയോയിലായിരുന്നു. വൈറലായ ഇൗ വിഡിയോയിലെ മറ്റൊരു രസകരമായ കാര്യമാണ് ഇപ്പോൾ സോഷ്യൽ  മീഡിയ ചർച്ചയാകുന്നത്. 

 

sooraj-mia

വിഡിയോയിൽ സുരാജ് വെഞ്ഞാറമ്മൂടിനോട് സൂരജ് ഒരു ഘട്ടത്തിൽ പറയുന്നതിങ്ങനെയാണ്. ‘ വീട് വച്ചു, കാർ വാങ്ങി, മീശയും വന്നു, ഇനിയൊരു പെണ്ണു കെട്ടണം’. ഇതു കേട്ടതോടെ സുരാജ് സ്വതസിദ്ധമായ ഹാസ്യശൈലിയിൽ സൂരജിനെ കളിയാക്കാൻ തുടങ്ങി. പിന്നീട് ഇരുവരും ഇതെക്കുറിച്ച് രസകരമായി ഒരുപാട് സംസാരിച്ചു. ഒടുവിൽ സുന്ദരികളായ പെൺകുട്ടികൾക്ക് സ്വാഗതം എന്നു പറഞ്ഞ് സുരാജ് സൂരജിനായി ഒരു അനൗദ്യോഗിക വിവാഹാഭ്യർഥന നടത്തുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. സുരാജിന് സൂരജിനോടുള്ള സ്നേഹവും കരുതലും വളരെ വലുതാണെന്ന് പറഞ്ഞ് നിരവധി കമന്റുകളാണ് വിഡിയോയുടെ താഴെ വരുന്നത്. 

 

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ ഇത്തരത്തിൽ ഒരു വേഷം ചെയ്യാനായി വിളിച്ചപ്പോൾ‌ സന്തോഷത്തോടെയാണ് പോയി അഭിനയിച്ചതെന്നും സിനിമയുടെ ഗുണത്തിനായാണ് ഇത്ര കാലം താനാണ് റോബോട്ട് ആയതെന്ന സത്യം മറച്ചു വച്ചതെന്നും സൂരജ് പറഞ്ഞു. ടിവി ഷോകളിലൂടെയും മിമിക്രി വേദികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ സൂരജ് ഇതു കൂടാതെ 20–ഒാളം സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com