ദീപികയ്ക്ക് ജെഎന്‍യുവില്‍ പോകാം, ഞാന്‍ ഒരിക്കലും പോകില്ല: കങ്കണ
Mail This Article
ജെഎന്‍യുവില്‍ വിദ്യാർഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ ദീപിക പദുക്കോണിന്റെ സന്ദർശനത്തിൽ പ്രതികരണവുമായി കങ്കണ റണൗട്ട്. ദീപികയ്ക്ക് ജെഎന്‍യുവില്‍ പോകണമോ എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. അതവരുടെ തീരുമാനമാണ്. എന്നാല്‍ താന്‍ ഒരിക്കലും ജെഎന്‍യുവില്‍ പോകില്ല. അവര്‍ തുക്ക്‌ഡെ തുക്ക്‌ഡെ ഗാങാണ്. അത്തരക്കാര്‍ക്ക് പിന്നില്‍ അണിനിരക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും കങ്കണ പറഞ്ഞു.’
‘ദീപിക ഒരു പക്ഷേ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതായിരിക്കും. ദീപിക ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അവകാശമില്ല. സ്വന്തം പ്രവർത്തിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് ദീപിക പദുക്കോണ്‍.മറ്റൊരാളുടെ കാര്യത്തില്‍ ഇടപെട്ട് അഭിപ്രായം പറയേണ്ട ആവശ്യമെനിക്കില്ല. എനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചല്ലേ എനിക്ക് സംസാരിക്കാന്‍ പറ്റൂ”. കങ്കണ പറഞ്ഞു.
ജെഎന്‍യു വിദ്യാർഥികളെ തുക്കടെ തുക്കടെ ഗാങ്ങ് എന്ന് വിളിച്ച ബിജെപി നേതാക്കളുടെ വാക്ക് കടമെടുത്താണ് സമരക്കാരെ നടി വിമർശിച്ചത്. ‘എനിക്ക് തുക്ക്‌ടെ തുക്ക്‌ടെ ഗാങ്ങിനൊപ്പം നില്‍ക്കാന്‍ താത്പര്യമില്ല. രാജ്യത്തെ വിഭജിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാനും എനിക്ക് താത്പര്യമില്ല. ഒരു സൈനികന്‍ കൊല്ലപ്പെട്ടാല്‍ ആഘോഷിക്കുന്ന ആളുകളെ ശാക്തീകരിക്കാനോ അവര്‍ക്ക് അധികാരം നല്‍കുന്നതിനോടോ വ്യക്തിപരമായി യോജിപ്പില്ല’. –കങ്കണ പ്രതികരിച്ചു.