ADVERTISEMENT

പ്രതാപ് പോത്തന്‍, സോന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജയേഷ് മൈനാഗപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പച്ചമാങ്ങ. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ദാമ്പത്യ ജീവിതത്തിന്റെ കെട്ടുറപ്പും നന്മതിന്മകളും വിശകലനം ചെയ്യപ്പെടുന്ന കഥാന്തരീക്ഷത്തില്‍ ചിത്രീകരിക്കുന്ന സിനിമയാണിത്.

Pachamanga | Official Trailer | Jayesh Mainagappalli | Prathap Pothan | Sona

 

ജിപ്സ ബീഗം, കലേഷ് കണ്ണാട്ട്, അംജത് മൂസ്സ, മനൂബ് ജനാര്‍ദ്ദനന്‍, സുബ്രഹ്മണ്യന്‍ ബോള്‍ഗാട്ടി, വിജി കെ. വസന്ത്, നവാസ് വള്ളിക്കുന്ന്, ഖാദര്‍ തിരൂര്‍, സൈമണ്‍ പാവറട്ടി, ബാബ ബത്തേരി, സുബൈര്‍ വയനാട്, സുബൈര്‍ പട്ടിക്കര, പ്രശാന്ത് മാത്യു, അനു ആനന്ദ്, സുരേഷ് കേച്ചേരി, അലീഷ, രമാ നാരായണന്‍, രേഖാ ശേഖര്‍ എന്നിവരും അഭിനയിക്കുന്നു. ഫുള്‍ മാര്‍ക്ക് സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഷാജി പട്ടിക്കരയുടേതാണ് കഥ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com